ലീവ് നല്‍കാത്ത ഇന്‍സ്പെക്ടറെ അടിക്കാനുള്ള ശ്രമത്തില്‍ വനിത കണ്ടക്ടര്‍ നിലത്തുവീണു; ഇരുവര്‍ക്കുമെതിരെ നടപടി

By Web TeamFirst Published Jul 23, 2021, 11:31 AM IST
Highlights

 2021 മെയ് മാസം 7ാം തിയ്യതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വനിതാ കണ്ടക്ടർ പുറത്തടിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറിയ ഉദ്യോഗസ്ഥന് സ്ഥലം മാറ്റുന്നതിനൊപ്പം അടിക്കാന്‍ ശ്രമിച്ച വനിതാ ജീവനക്കാരിയേയും കെഎസ്ആര്‍ടിസി സ്ഥലം മാറ്റി. 

ലീവ് നൽകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വനിതാ കണ്ടക്ടർ പുറത്തടിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറിയ കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ക്ക് നേരെ നടപടി. വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ചതിനാണ് നടപടി. 2021 മെയ് മാസം 7ാം തിയ്യതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടറായ കെ എ നാരായണനെ അടിക്കാനുള്ള ശ്രമത്തിനിടയിലാണ് വനിതാ കണ്ടക്ടറായ എം വി ഷൈജ നിലത്തുവീണത്.

കോര്‍പ്പറേഷന് കളങ്കം വരുത്തുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‌‍ വീഴ്ച വരുത്തുകയും ചെയ്തതിനാണ് കെ എ നാരായണനെതിരെ നടപടിയെടുത്തത്. തൃശൂര്‍ യൂണിറ്റിലെ ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറായ നാരായണനെ കണ്ണൂരേക്ക് സ്ഥലം മാറ്റാനാണ് കെഎസ്ആര്‍ടിസി ഉത്തരവിട്ടിരിക്കുന്നത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്പെക്ടറെ പൊതുജനമധ്യത്തില്‍ അപമാനിക്കാനുള്ള ശ്രമത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ എംവി ഷൈജയ്ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവരെ പൊന്നാനി യൂണിറ്റിലേക്ക് സ്ഥലം മാറ്റി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!