വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച കെ എസ് യു നേതാവിന് ഉപാധികളോടെ ജാമ്യം

Published : Jun 24, 2024, 09:14 PM IST
വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച കെ എസ് യു നേതാവിന് ഉപാധികളോടെ ജാമ്യം

Synopsis

ഉപാധികളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീലക്ഷ്മി. സി. ജാമ്യം അനുവദിച്ചത്. 10,000 കോടതിയില്‍ കെട്ടി വയ്ക്കണം, എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം

തിരുവനന്തപുരം : പ്ലസ് ടു സീറ്റിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിയെ കരിങ്കൊടി കാണിച്ച കേസില്‍ കെ. എസ്. യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിന് ജാമ്യം. ഉപാധികളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീലക്ഷ്മി. സി. ജാമ്യം അനുവദിച്ചത്. 10,000 കോടതിയില്‍ കെട്ടി വയ്ക്കണം, എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നിവയാണ് ഉപാധികള്‍. ഞാറാഴ്ച രാത്രി വീട് വളഞ്ഞാണ് പോലീസ് ഗോപുവിനെ പിടികൂടിയത്. പ്രോസിക്യൂഷന്‍ ജാമ്യത്തെ ശക്തമായി എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല.  

മാടവന അപകടം : എംവിഡി കല്ലട ബസ് പരിശോധിച്ചു, കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ, വേഗപ്പൂട്ട് വിഛേദിച്ച നിലയിൽ

 

 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്