
കോഴിക്കോട് : കുന്ദമംഗലം കോളജിൽ കൗണ്ടിങിനിടെ ബാലറ്റ് പേപ്പർ നശിപ്പിച്ച സംഭവത്തിൽ എംഎസ്എഫ്- കെഎസ് യു പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. എംഎസ്എഫ്- കെ എസ് യു സ്ഥാനാർഥികളെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇംഗ്ലീഷ്, പിജി മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റുകളിൽ റീ പോളിങ് നടത്താൻ നിർദേശിക്കണം. 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ തോൽവി ഭയന്ന് എസ്എഫ്ഐ സംഘർഷം അഴിച്ചുവിട്ടുവെന്നും ബാലറ്റ് പേപ്പർ നശിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു.
കുന്ദമംഗലം ഗവണ്മെന്‍റ് കോളേജിൽ വോട്ടെണ്ണലിനിടെ ഉണ്ടായ സംഘർഷത്തെതുടര്‍ന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ഈ ആവശ്യം ഉന്നയിച്ച് കോളജ് അധികൃതര്‍ കാലിക്കറ്റ് സര്‍വകശാലക്ക് കത്തയച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ എസ്എഫ്ഐ-കെഎസ് യു പ്രവര്‍ത്തകർക്കെതിരെയും കോളജ് അധികൃതര്‍ നടപടിയെടുത്തു. സംഭവത്തില്‍ എസ് എഫ് ഐ, കെ എസ് യു സംഘടനകളില്‍ ഉള്‍പ്പെട്ട പത്തു വിദ്യാര്‍ത്ഥികളെ സസ്‌പെൻഡ് ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam