കൊടിയെ ചൊല്ലി കെഎസ്‍യു - എസ്എഫ്ഐ തർക്കം അടിയായി; തൃശ്ശൂർ ലോ കോളേജിൽ എട്ട് പേർക്ക് പരിക്ക്

Published : Mar 17, 2023, 06:55 PM IST
കൊടിയെ ചൊല്ലി കെഎസ്‍യു - എസ്എഫ്ഐ തർക്കം അടിയായി; തൃശ്ശൂർ ലോ കോളേജിൽ എട്ട് പേർക്ക് പരിക്ക്

Synopsis

വിദ്യാർത്ഥിയെ കെഎസ്‍യു പ്രവർത്തകർ റാഗ് ചെയ്തതിനെ തുടർന്നാണ് പ്രശ്നം തുടങ്ങിയതെന്നാണ് എസ്എഫ്ഐ

തൃശ്ശൂർ: തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ കെഎസ്‍യു - എസ്എഫ്ഐ സംഘർഷം. നാല് എസ്എഫ്ഐ പ്രവർത്തകർക്കും നാല് കെഎസ്‍യു പ്രവർത്തകർക്കും പരിക്കേറ്റു. ഇവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാമ്പസിലെ കെഎസ്‍യു പ്രവർത്തകർ സ്ഥാപിച്ച കൊടി മാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലെത്തിയത് എന്നാണ് കോളേജിലെ കെഎസ്‌യു പ്രവർത്തകരുടെ ആരോപണം. തിരുവനന്തപുരം ലോ കോളേജിലെ സംഘർഷത്തിന് പിന്നാലെയാണ് കെഎസ്‍യു കൊടികൾ തൃശ്ശൂർ ലോ കോളേജിലും നശിപ്പിക്കപ്പെട്ടതെന്ന് ഇവർ കുറ്റപ്പെടുത്തി. എന്നാൽ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർത്ഥിയെ കെഎസ്‍യു പ്രവർത്തകർ റാഗ് ചെയ്തതിനെ തുടർന്നാണ് പ്രശ്നം തുടങ്ങിയതെന്നാണ് എസ്എഫ്ഐ മറുപടി നൽകി.
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്