
വയനാട്: നൂൽപുഴയിൽ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന് പരാതി. ആശുപത്രിയിലെ ജീവനക്കാരിയുടെ ഭർത്താവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ദാഹർ മുഹമ്മദിനെ ആക്രമിച്ചെന്നാണ് പരാതി. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഡോക്ടർ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ജോലിയിൽ വീഴ്ച വരുത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് ഡോ ദാഹർ മുഹമ്മദ് പറഞ്ഞു.
ഡോക്ടറുടെ ആരോപണം അടിസ്ഥാന രഹിതമാണന്ന് വ്യക്തമാക്കി ആരോപണ വിധേയൻ രംഗത്ത് വന്നു. ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കടുത്ത മാനസിക പ്രയാസമുണ്ടാക്കുന്ന തരത്തിൽ ഡോക്ടർ പെരുമാറുന്നുവെന്നും അതിനാൽ ജോലി രാജിവെക്കുന്നെന്ന് പറയാനായാണ് പോയതെന്നുമാണ് ഇവരുടെ വാദം. ഡോക്ടറാണ് തങ്ങളോട് മോശമായി പെരുമാറിയതെന്നുമാണ് ആരോപണ വിധേയായ ജീവനക്കാരിയുടെ ഭർത്താവ് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam