കോട്ടയം സിഎംഎസ് കോളേജിൽ എസ്‌എഫ്ഐ-കെഎസ്‌യു സംഘർഷം; എട്ട് പേർക്ക് പരിക്ക്, ആശുപത്രിയിലേക്കും നീണ്ട് സംഘർഷം

Published : Aug 04, 2023, 01:14 PM ISTUpdated : Aug 04, 2023, 02:10 PM IST
കോട്ടയം സിഎംഎസ് കോളേജിൽ എസ്‌എഫ്ഐ-കെഎസ്‌യു സംഘർഷം; എട്ട് പേർക്ക് പരിക്ക്, ആശുപത്രിയിലേക്കും നീണ്ട് സംഘർഷം

Synopsis

ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനായി ക്യാമ്പസിൽ ഇരു സംഘടനകളും കലാപരിപാടികൾ നടത്തിയിരുന്നു. ഇതേ ചൊല്ലിയാണ് വൈകുന്നേരം ക്യാമ്പസിന് മുന്നിൽ നേരിയ സംഘർഷം ഉണ്ടായത്. 

കോട്ടയം: കോട്ടയം സി എം എസ് കോളേജിൽ എസ്‌ എഫ് ഐ -കെ എസ്‌ യു പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘർഷത്തില്‍ എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനായി ക്യാമ്പസിൽ ഇരു സംഘടനകളും കലാപരിപാടികൾ നടത്തിയിരുന്നു. ഇതേ ചൊല്ലിയാണ് വൈകുന്നേരം ക്യാമ്പസിന് മുന്നിൽ നേരിയ സംഘർഷം ഉണ്ടായത്. 

സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവെച്ച് പൊലീസിന്റെ സാന്നിധ്യത്തിൽ വീണ്ടും ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായി. തിരുവാർപ്പിൽ ബസ് ഉടമയെ മർദ്ദിച്ച സി പി എം ജില്ലാ കമ്മിറ്റി അംഗം അജയന്റെ നേതൃത്വത്തിൽ പുറത്തുനിന്നെത്തിയ സി പി എം, എസ് എഫ് ഐ പ്രവർത്തകരാണ് സംഘർഷം ഉണ്ടാക്കിയതെന്ന് കെ എസ്‌ യു ആരോപിച്ചു. എന്നാൽ പ്രകോപനമില്ലാതെ കെ എസ്‍ യുക്കാർ ആക്രമിച്ചെന്നാണ് എസ് എഫ് ഐ വാദം.

കോട്ടയം സിഎംഎസ് കോളേജിൽ എസ്‌എഫ്ഐ-കെഎസ്‌യു സംഘർഷം

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി