കൂട്ടത്തോടെ എസ്എഫ്ഐക്ക് വോട്ട് ചെയ്തു; കെഎസ്‍യു യൂണിറ്റ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു

Published : Oct 10, 2025, 01:59 PM IST
ksu flag

Synopsis

കെഎസ്‍യു യൂണിറ്റ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‍യു മുന്നണി മര്യാദ ലംഘിച്ചെന്ന് എംഎസ്എഫ് ആരോപിച്ചിരുന്നു.

പാലക്കാട്: മണ്ണാർക്കാട് കല്ലടി കോളേജിൽ എസ്എഫ്ഐക്ക് വോട്ട് ചെയ്ത സംഭവത്തിൽ കെഎസ്‍യു യൂണിറ്റ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണത്തിന് രണ്ടംഗ കമ്മീഷനെയും നിയോഗിച്ചു.കമ്മീഷന്റെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ തുടർനടപടികൾ ഉണ്ടാകുമെന്നും നേതൃത്വം അറിയിച്ചു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‍യു മുന്നണി മര്യാദ ലംഘിച്ചെന്ന് എംഎസ്എഫ് ആരോപിച്ചിരുന്നു. ഫല പ്രഖ്യാപനത്തിന് പിന്നാലെ കോളേജിൽ കെഎസ്‌യുവിനെതിരേ മുദ്രാവാക്യവുമായി എംഎസ്എഫ് രം​ഗത്തെത്തുകയും ചെയ്തു. 

പത്തുവർഷങ്ങൾക്ക് ശേഷം യൂണിയൻ എംഎസ്എഫിൽ നിന്ന് എസ്എഫ്ഐ പിടിച്ചെടുത്തതിന് പിന്നാലെയാണ് കെഎസ്‍യുവിനെതിരെ എംഎസ്എഫ് രം​ഗത്തെത്തിയത്. പ്രധാനപ്പെട്ട അഞ്ച് സീറ്റുകളിൽ കെഎസ്‍യു പിന്തുണയോടെയാണ് എസ്എഫ്ഐ വിജയിച്ചത്. മുന്നണി മര്യാദ കെഎസ്‌യു പാലിച്ചില്ലെന്ന് എംഎസ്എഫ് ആരോപിച്ചു. അതേസമയം, കെഎസ്‍യുവിന്‍റെ പിന്തുണയോടെ നേടിയ അട്ടിമറി ജയത്തിന് പിന്നാലെ ക്യാമ്പസിൽ എസ്എഫ്ഐ ആഹ്ലാദ പ്രകടനം നടത്തി.

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ