'രാവിലെ വീട്ടിലെ കിണറ്റിൽ നിന്നൊരു ശബ്ദം, ചെന്ന് നോക്കിയ ഷിബി ഞെട്ടി'; പുലർച്ചെ വീണതാകാം, ഒടുവിൽ വനംവകുപ്പെത്തി പുലിയെ കരകയറ്റി

Published : Oct 10, 2025, 01:26 PM IST
leopard kollam

Synopsis

കൊല്ലം കറവൂർ ചാങ്ങാപ്പാറയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെടുത്തു. ഫയർഫോഴ്സിന്റെ വല ഉപയോഗിച്ചാണ് പുലിയെ മുകളിലേക്ക് കയറ്റിയത്.

കൊല്ലം: കൊല്ലം കറവൂർ ചാങ്ങാപ്പാറയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെടുത്തു. ഫയർഫോഴ്സിന്റെ വല ഉപയോഗിച്ചാണ് പുലിയെ മുകളിലേക്ക് കയറ്റിയത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പത്തനാപുരം വനാതിർത്തി പ്രദേശത്തുള്ള കിണറ്റിലാണ് പുലി വീണത്. ഇവിടങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം കൂടുതലാണ്. ഇതിന് മുമ്പും വനംവകുപ്പിന്റെ കൂടിനുള്ളിൽ പുലി കുടുങ്ങിയിട്ടുണ്ട്. കറവൂർ വനാതിർത്തി പ്രദേശമാണ്. ഷിബി എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് രാവിലെ പുലിയെ കണ്ടത്. പുലർച്ചെ കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം. വനംവകുപ്പ് ഉദ്യോ​ഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ് പുലിയെ കിണറ്റിൽ നിന്ന് പുറത്തെടുക്കാനുള്ള ശ്രമം നടത്തിയത്. മയക്കുവെടി വെക്കാനുള്ള സാധ്യതയും പരിശോധിച്ചിരുന്നു. തുടർന്നാണ് വല ഉപയോ​ഗിച്ച് പുലിയെ കിണറ്റിൽ നിന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പുറത്തെടുത്തിരിക്കുന്നത്. മണികൂറുകൾ നീണ്ട ദൗത്യത്തിലൂടെയാണ് പുലിയെ പുറത്തെടുത്തത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ
'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ