
മലപ്പുറം: കെഎസ്‍യു ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ എംഎസ്എഫ് പ്രവർത്തകർക്ക് എതിരെ കേസ്. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനിടെ മുസ്ലിം ലീഗ് പതാക ഉയർത്തിയതിനെ തുടർന്ന് മലപ്പുറം അരീക്കോട് എംഎസ്എഫ്-കെഎസ്‍യു പ്രവർത്തകർ തമ്മിൽ തർക്കവും അടിപിടിയും ഉണ്ടായിരുന്നു. കെഎസ്‍യു മലപ്പുറം ജില്ലാ സെക്രട്ടറി മുബഷിറാണ് അരീക്കോട് പൊലീസിൽ പരാതി നൽകിയത്.
Read More... 'ഇനീം പാടും, പാട്ടെന്താ തെറ്റാ?' സൈബർ ആക്രമണത്തിന് പാട്ടിലൂടെ മറുപടിയുമായി മാളിയേക്കൽ കുടുംബം
തെരഞ്ഞെടുപ്പ് വിജയ ആഘോഷത്തിനിടെ മുസ്‌ലിം ലീഗ് പതാക വീശിയത് കെഎസ്‍യു പ്രവർത്തകർ തടഞ്ഞിരുന്നു. തുടർന്നാണ് അടിപിടിയുണ്ടായത്. എംഎസ്എഫ് അരീക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് മഷൂദ് ഉൾപ്പെടെ പത്ത് പേർക്ക് എതിരെയാണ് പരാതി നൽകിയത്. എംഎസ്എഫ് പ്രവർത്തകർ മർദ്ദിച്ചു, അസഭ്യം പറഞ്ഞു തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് എടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam