
മലപ്പുറം: ജില്ലയില്‍ ആദ്യമായി ഓണവിപണി ലക്ഷ്യംവച്ച് രുചികരമായ സദ്യ ഒരുക്കാനൊരുങ്ങുകയാണ് കുടുംബശ്രീ. അതിനായി 15 ബ്ലോക്കുകളില്‍ നിന്നും 30 കുടുംബശ്രീ കാറ്ററിംഗ് കഫെ യൂണിറ്റുകളെയാണ് ജില്ലാ മിഷന്‍ തെരഞ്ഞെടുത്തിട്ടുള്ളത്. കഫെ യൂണിറ്റുകള്‍ തന്നെയാണ് സദ്യകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. ചോറ്, അവിയല്‍, സാമ്പാര്‍, പപ്പടം, അച്ചാര്‍, പച്ചടി, കിച്ചടി, പായസം, ഉപ്പേരി, രസം തുടങ്ങി വിളമ്പാനുള്ള വാഴയില വരെ സദ്യയില്‍ ഉള്‍പ്പെടും.
ആവശ്യക്കാരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് വിഭവങ്ങള്‍ കൂട്ടാനും കുറയ്ക്കാനും പ്രത്യേകം തെരഞ്ഞെടുക്കാനും അവസരം ഉണ്ട്. സദ്യ വേണ്ടവര്‍ക്ക് ജില്ലയില്‍ എവിടെ നിന്ന് വേണമെങ്കിലും മുന്‍കൂട്ടി ബുക്ക് ചെയ്യാം. ആവശ്യക്കാര്‍ക്ക് വിളിച്ചു ബുക്ക് ചെയ്യുന്നതിനായി എംഇസി ഗ്രൂപ്പുകളുടെയും ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെയും നേതൃത്വത്തില്‍ ഓരോ ബ്ലോക്കിലും കോള്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്.
പെരുമ്പടപ്പ്, പൊന്നാനി, മലപ്പുറം, തിരൂര്‍, താനൂര്‍, ബ്ലോക്കിലുള്ളവര്‍ക്ക് 9995252211 എന്ന നമ്പറിലും തിരൂരങ്ങാടി, വേങ്ങര, കൊണ്ടോട്ടി, അരീക്കോട്, കാളികാവ് ബ്ലോക്കിലുള്ളവര്‍ക്ക് 8113932140 എന്ന നമ്പറിലും മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ ബ്ലോക്കിലുള്ളവര്‍ക്ക് 8714152198 എന്ന നമ്പറിലും വിളിച്ച് സദ്യ ബുക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam