രാത്രിയിൽ തീപിടിത്തം, ഒരു മാസം മുൻപ് തുടങ്ങിയ കുടുംബശ്രീ ഹോട്ടൽ കത്തി നശിച്ചു

Published : May 26, 2026, 10:10 AM IST
Fire accident

Synopsis

കൊച്ചി മുളന്തുരുത്തിയിൽ ഒരു മാസം മുൻപ് പ്രവർത്തനം ആരംഭിച്ച കുടുംബശ്രീ ഹോട്ടൽ തീപിടിത്തത്തിൽ പൂർണ്ണമായും കത്തി നശിച്ചു.  

കൊച്ചി: മുളന്തുരുത്തി തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന ‘കഫെ ആൻഡ് റസ്റ്ററന്റി’ൽ രാത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ വ്യാപക നാശനഷ്ടം. മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ സംരംഭമാണിത്. കുടുംബശ്രീ അംഗങ്ങളായ മൂന്ന് സ്ത്രീകൾ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്. ഒരു മാസം മുൻപാണ് റസ്റ്ററന്റ് പ്രവർത്തനം തുടങ്ങിയത്. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് സ്ഥാപനത്തിനുള്ളിലെ സാധനങ്ങൾ കത്തി നശിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഉടമകൾ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് ഉദ്യോഗസ്ഥയിൽ നിന്ന് 60 ലക്ഷം തട്ടി, 4 തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
11 വയസുകാരിയെ കടയിൽ വച്ചും ട്യൂഷന് പോയപ്പോഴും പീഡിപ്പിച്ചു; ഒന്നാം പ്രതിക്ക് 25 വര്‍ഷവും രണ്ടും മൂന്നും പ്രതികള്‍ക്ക് 20 വര്‍ഷവും ശിക്ഷ