
മലപ്പുറം: ആധുനിക കാർ വാഷ് സർവീസ് സൗകര്യവുമായി കുടുംബശ്രീ വിളിപ്പുറത്തുണ്ട്. കാർ എവിടെയാണെങ്കിലും അവിടെയെത്തി കഴുകുന്ന മൊബൈൽ വാഷ് സർവീസ് കേന്ദ്രത്തിന് തുടക്കമിട്ടിരിക്കുകയാണ് മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പദ്ധതി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്നത്.
നിങ്ങളുടെ വാഹനം കഴുകണമെങ്കിൽ കുടുംബശ്രീയുടെ നമ്പറിൽ ബന്ധപ്പെട്ടാൽ മതി. അവിടെയെത്തി കഴുകി വൃത്തിയാക്കി വാഹനം തിരിച്ചേൽപ്പിക്കും. ജലനഷ്ടം കുറവാണെന്ന പ്രത്യേകതയും ഈ സംവിധാനത്തിനുണ്ട്. പൊൻമുണ്ടം കുടുംബശ്രീയിലെ മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാരും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി.
തുടക്കത്തിൽ മലപ്പുറം സിവിൽ സ്റ്റേഷൻ ആസ്ഥാനമായാണ് പ്രവർത്തനം. വൈകാതെ നിശ്ചിത ദിവസങ്ങളിൽ തെരഞ്ഞെടുത്ത നഗരങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. പത്തര ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. ഒമ്പതര ലക്ഷം വായ്പയും ഒരു ലക്ഷം ഗുണഭോക്തൃ വിഹിതവുമാണ്. വായ്പക്ക് കുടുംബശ്രീ പലിശ സബ്‌സിഡി അനുവദിക്കും. മൂന്നര ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ വാഹനം രൂപമാറ്റം വരുത്തിയാണ് വാഷിംഗിനാവശ്യമായ യന്ത്ര സാമഗ്രികൾ ഘടിപ്പിച്ചത്. 9744440421, 9497628381ഇതാണ് കുടുംബ ശ്രീയുടെ സേവനത്തിനായി വിളിക്കേണ്ട നമ്പർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam