
കോഴിക്കോട് : പ്രശസ്ത കഥാകാരിയും നോവലിസ്റ്റും സാംസ്ക്കാരിക പ്രവർത്തകയുമായ കുമുദം സുകുമാരൻ (77) അന്തരിച്ചു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, വീട്ടിലേക്കുള്ള വഴി, ആരോ ഒരു സ്ത്രീ, പുന്നമര പൂക്കൾ ,സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും പ്രതീക്ഷിക്കാൻ, ഒബ്രിഗാദ് ദമൗ, ഏക താരകത്തിന്‍റെ പ്രകാശരശ്മികൾ, എന്നിവയാണ് മുഖ്യ കുതികൾ .
മികച്ച സാമൂഹ്യ സേവനത്തിന് ഇന്ദിരാ പ്രിയദർശിനി ദേശീയ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. അഖിലേന്ത്യാ വനിതാ കോൺഫറന്‍സിന്‍റെ ദേശീയ സെക്രട്ടറിമാരിൽ ഒരാളായിരുന്നു. ദമൻ ബാലഭവൻ ഡയറകടറായി ഏറെക്കാലം പ്രവർത്തിച്ചു. നൈജീരിയയിൽ ഇംഗ്ലീഷ് അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രശസ്ത എഴുത്തുകാരനും ഇംഗ്ലീഷ് സാഹിത്യ വിമർശകനും വാഗ്മിയുമായ പ്രൊഫസർ വി സുകമാരൻ ആണ് ഭർത്താവ്. ശവസംസ്ക്കാരം ബുധനാഴ്ച മാവൂർ റോഡ് ശ്മാശനത്തിൽ നടക്കും.മക്കൾ: ഡോ അജിത് സുകുമാരൻ (യു കെ), അനൂപ് സുകുമാരൻ (ബാങ്കോക്ക്) മരുമക്കള്‍: ഡോ രജിത അജിത്, ദീപ അനൂപ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam