കുങ്കിച്ചിറ പൈതൃക മ്യൂസിയം നവീകരണം അവസാന ഘട്ടത്തിലേക്ക്

Published : Dec 19, 2018, 12:09 AM IST
കുങ്കിച്ചിറ പൈതൃക മ്യൂസിയം നവീകരണം അവസാന ഘട്ടത്തിലേക്ക്

Synopsis

മ്യൂസിയത്തിലേക്ക് ലഭ്യമായ വസ്തുക്കൾ സജ്ജീകരിക്കുന്നതിനായി നോഡൽ ഏജൻസിയായ കേരള ചരിത്ര പൈതൃക മ്യൂസിയത്തിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു.

മാനന്തവാടി: മ്യൂസിയം വകുപ്പ് മാനന്തവാടി നിയോജക മണ്ഡലത്തിലെ കുങ്കിച്ചിറയിൽ നിർമിക്കുന്ന കുങ്കിച്ചിറ പൈതൃക മ്യൂസിയം നവീകരണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. മ്യൂസിയത്തിന്റെ 95 ശതമാനം ജോലികളും പൂർത്തിയായതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയിൽ പറഞ്ഞിരുന്നു. മ്യൂസിയത്തിലേക്ക് ലഭ്യമായ വസ്തുക്കൾ സജ്ജീകരിക്കുന്നതിനായി നോഡൽ ഏജൻസിയായ കേരള ചരിത്ര പൈതൃക മ്യൂസിയത്തിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. മുന്നിലെ ചിറ നവീകരിച്ച് കുങ്കിയമ്മയുടെ പ്രതീകാത്മക പ്രതിമ ചിറയിൽ സ്ഥാപിച്ചു.

 മ്യൂസിയം സന്ദർശിക്കാനെത്തുന്ന ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള സന്ദർശകർക്ക് ഉപയോഗിക്കാൻ ആധുനികരീതിയിലുള്ള ശുചിമുറികൾ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി തടസമില്ലാതെ ലഭ്യമാകുന്നതിനായി ട്രാൻസ്‌ഫോർമർ, ജനറേറ്റർ എന്നിവയും സ്ഥാപിച്ചു. മ്യൂസിയത്തിന്റെ ചുറ്റുമതിലിന്റെ നിർമാണം പൂർത്തിയായി. ചിറയുടെ സംരക്ഷണ ഭിത്തികളുടേയും നടപ്പാതകളുടെയും പണി പൂർത്തിയാക്കാൻ  ഉണ്ട്. നിലവിൽ ഒരു സൂപ്പർ വൈസറി ഉദ്യോഗസ്ഥൻ, നാല് ഉദ്യാനപരിപാലകർ, ഒരു സ്വീപ്പർ എന്നിവരടക്കം ആറ് ജീവനക്കാരാണ് ഉള്ളത്.

മ്യൂസിയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ അംഗീകൃത ഏജൻസിയായ ഹിന്ദുസ്ഥാൻ പ്രീ-ഫാബ് ലിമിറ്റഡും, ചിറയുടെ നവീകരണം സംസ്ഥാനസർക്കാർ അംഗീകൃത ഏജൻസിയായ ഹാബിറ്റാറ്റ് ലിമിറ്റഡുമാണ് ഏറ്റെടുത്തിട്ടുള്ളത്. എല്ലാ ജോലികളും പൂർത്തികരിച്ച് പുതുവർ ത്തിൽ മ്യൂസിയം തുറന്നു കൊടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഒ ആർ കേളു എംഎല്‍എ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്രീൻ ഫ്ലോ കണ്ണമ്മൂല എല്ലാവര്‍ക്കും നൽകി, എൻഡിഎ ഉറപ്പുനൽകി; തിരുവനന്തപുരം മേയർ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് പിന്തുണ നൽകിയതിൽ പാറ്റൂർ രാധാകൃഷ്ണൻ
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളില്‍