ട്രെയിന്‍ യാത്രക്കിടെ അന്തിക്കാട് സ്വദേശിനിയായ വൃദ്ധയെ കാണാതായി

Published : Dec 18, 2018, 09:09 PM IST
ട്രെയിന്‍ യാത്രക്കിടെ അന്തിക്കാട് സ്വദേശിനിയായ വൃദ്ധയെ കാണാതായി

Synopsis

മധ്യപ്രദേശില്‍ സര്‍ക്കാര്‍ സര്‍വ്വീസിലായിരുന്ന ഇവര്‍ പെന്‍ഷന്‍ സംബന്ധമായ പേപ്പര്‍ ശരിയാക്കാനായി ഇക്കഴിഞ്ഞ 13ന് മധ്യപ്രദേശിലേയ്ക്ക് പോയതാണ്. 

തൃശൂർ: അന്തിക്കാട് സ്വദേശിനിയായ വൃദ്ധയെ ട്രെയിന്‍ യാത്രക്കിടെ കാണാതായി. കാഞ്ഞാണി കോലാട്ട് വീട്ടില്‍ പത്മ ഗോപി(74) യെയാണ് കാണാതായത്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ സര്‍വ്വീസിലായിരുന്ന ഇവര്‍ പെന്‍ഷന്‍ സംബന്ധമായ പേപ്പര്‍ ശരിയാക്കാനായി ഇക്കഴിഞ്ഞ 13ന് മധ്യപ്രദേശിലേയ്ക്ക് പോയതാണ്. 

തനിച്ചാണ് യാത്ര ചെയ്തിരുന്നത്. തിരികെ 15ന് കോര്‍ബ എക്‌സ്പ്രസില്‍ മടങ്ങുകയും ചെയ്തിരുന്നു. ഇതുപ്രകാരം 17ന് തൃശൂരില്‍ എത്തേണ്ടതായിരുന്നു. നെല്ലൂര്‍ വരെ ഇവരെ കണ്ടതായി ട്രെയിനിലെ പാന്‍ട്രി ജീവനക്കാര്‍ പറയുന്നു. നാട്ടിലുള്ള മകനും മകളും പൊലീസിൽ പരാതി നൽകി. ഏതെങ്കിലും രീതിയിൽ വിവരങ്ങൾ ലഭിക്കുന്നവർ   949798119. 7907043400, 8765719328  എന്നീ നമ്പരുകളില്‍ അറിയിക്കണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാണക്കാട് തറവാട്ടിൽ ഊരകം ഫാത്തിമ മാതാ പള്ളി പ്രതിനിധികളെത്തി; ക്രിസ്മസ് കേക്കുമായി മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി ആഘോഷം
പുലര്‍ച്ചെ ചായയിട്ട് കുടിച്ച ശേഷം വിറകടുപ്പ് അണച്ചില്ല, മൂവാറ്റുപുഴയിൽ തീ പടർന്ന് വീട് കത്തി നശിച്ചു