
തൃശൂര്‍: ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കുന്നംകുളത്ത് രണ്ട് ആനകള്‍ ഇടഞ്ഞു. വ്യത്യസ്ത ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലാണ് ആനകള്‍ ഇടഞ്ഞത്. പെങ്ങാമുക്കിലും പൊറവുരിലും ശിവരാത്രി ഉത്സവങ്ങളിലാണ് ആനകള്‍ ഇടഞ്ഞത്.
പെങ്ങാമുക്ക് പീഠികേശ്വരം ശിവക്ഷേത്രത്തില്‍ ശിവരാത്രിയ്ക്ക് എത്തിയ കൊമ്പന്‍ ഊട്ടോളി ചന്തുവാണ് ഇടഞ്ഞത്. വൈകിട്ടു ക്ഷേത്ര പ്രദക്ഷിണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പാപ്പാന്‍മാരും എലിഫന്റ് സ്‌ക്വാഡും ചേര്‍ന്നാണ് ആനയെ തളച്ചത്. തുടർന്ന് ആനയെ കൂട്ടിയെഴുന്നള്ളിപ്പില്‍ അണിനിരത്തിയില്ല.
പെരുമ്പിലാവ് പൊറവൂരില്‍ ഉത്സവത്തിനിടെ കൊമ്പന്‍ പാണഞ്ചേരി പരമേശ്വരനാണ് ഇടഞ്ഞത്. ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം. അമ്പലത്തിലേക്ക് എഴുന്നള്ളിച്ച് കൊണ്ടു വരുന്നതിനിടെ ഇടഞ്ഞ കൊമ്പന്‍ സമീപത്തെ പറമ്പിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് പറമ്പില്‍ നില ഉറപ്പിച്ച കൊമ്പനെ എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തളച്ചത്. സംഭവം അറിഞ്ഞ് കുന്നംകുളം സബ് ഇന്‍സ്പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
പൊതുപ്രവര്‍ത്തകയെ ഫോണിൽ വിളിച്ച് അശ്ലീല സംസാരം; പൊലീസ് ഉദ്യോഗസ്ഥന് 18 മാസം തടവും പിഴയും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam