കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വകാര്യ വാഹനം തകര്‍ത്തതായി പരാതി; അന്വേഷണം

Published : Sep 02, 2023, 03:46 PM IST
കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വകാര്യ വാഹനം തകര്‍ത്തതായി പരാതി; അന്വേഷണം

Synopsis

ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ലാണ് കഴിഞ്ഞ ദിവസം രാത്രി ആരോ എറിഞ്ഞുടച്ചത്.

തുറവൂര്‍: കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് എം.ജി രാജേശ്വരിയുടെ സ്വകാര്യവാഹനത്തിന്റെ ചില്ല് സമൂഹ്യവിരുദ്ധര്‍ തകര്‍ത്തതായി പരാതി. ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ലാണ് കഴിഞ്ഞ ദിവസം രാത്രി ആരോ എറിഞ്ഞുടച്ചത്.

ഭര്‍ത്താവ് വിനോദ് കുമാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനം ദലീമ എംഎല്‍എയുടെ ഓഫീസ് കോമ്പൗണ്ടിലാണ് രാത്രി പാര്‍ക്ക് ചെയ്യുന്നത്. സംഭവദിവസം ദേശീയപാതയോരത്ത് നിന്ന് വാഹനം എംഎല്‍എ ഓഫീസിലേക്ക് മാറ്റാന്‍ വിനോദ് കുമാര്‍ എത്തിയപ്പോഴാണ് പിന്‍ഭാഗത്തെ ചില്ല് തകര്‍ത്തതായി ശ്രദ്ധയില്‍പ്പെട്ടത്. ചില്ല് തകര്‍ക്കാന്‍ ഉപയോഗിച്ച കല്ലുകള്‍ വാഹനത്തിനുള്ളില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ കുത്തിയതോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെപ്പറ്റി സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ജനുവരിയിലാണ് കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ രാജേശ്വരി സത്യപ്രതിജ്ഞ ചെയ്തത്. എല്‍ഡിഎഫിലെ മുന്‍ ധാരണ പ്രകാരമാണ് രാജേശ്വരി പഞ്ചായത്ത് പ്രസിഡന്റായത്.  രണ്ടു വര്‍ഷത്തെ കാലാവധിക്ക് ശേഷം സിപിഐയിലെ പി.വത്സല സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് എട്ടാം വാര്‍ഡ് മെമ്പറായ രാജേശ്വരി ചുമതലയേറ്റത്.


നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു; യാത്രക്കാരായ അഞ്ച് യുവാക്കള്‍ക്കും അത്ഭുത രക്ഷപ്പെടല്‍

ആലപ്പുഴ: കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നിന് അഗ്‌നിരക്ഷാസേന ഓഫീസിന് സമീപം പോഞ്ഞിക്കര ഭാഗത്തായിരുന്നു അപകടം. കെഎസ്ആര്‍ടിസി റോഡില്‍ നിന്നു ചുങ്കം റോഡിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാ സേനാംഗങ്ങളും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി അഞ്ച് പേരെയും കരക്കെത്തിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിഷ്ണു (31), ദേവനാരായണന്‍ (26) എന്നിവരെ അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫിസര്‍ എസ്. പ്രസാദിന്റെ ചുമതലയില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ജയസിംഹന്‍, എഎസ്ടിഒ ഗ്രേഡ് എ. നൗഷാദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ വി. സന്തോഷ്, ടി. ജെ. ജിജോ, എ. ജെ. ബഞ്ചമിന്‍, സനല്‍കുമാര്‍, എച്ച്. പ്രശാന്ത്, എം. പി. പ്രമോദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 

 മധ്യപ്രദേശ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക്; കാരണം സിന്ധ്യയുടെ ടീം എന്ന് വിമര്‍ശനം 
 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ