കാർ നിയന്ത്രണം വിട്ട് തലകുത്തനെ തോട്ടിലേക്ക്, യാത്രക്കാരായ അഞ്ച് യുവാക്കൾക്കും അത്ഭുത രക്ഷപ്പെടൽ

Published : Sep 02, 2023, 01:57 PM ISTUpdated : Sep 02, 2023, 02:41 PM IST
കാർ നിയന്ത്രണം വിട്ട് തലകുത്തനെ തോട്ടിലേക്ക്, യാത്രക്കാരായ അഞ്ച് യുവാക്കൾക്കും അത്ഭുത രക്ഷപ്പെടൽ

Synopsis

നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി അഞ്ച് പേരെയും കരക്കെത്തിച്ചു.

ആലപ്പുഴ: കാർ നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന 5 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നിന് അഗ്നിരക്ഷാസേന ഓഫിസിന് സമീപം ആലപ്പുഴ–അമ്പലപ്പുഴ തോട്ടിൽ പോഞ്ഞിക്കര ഭാഗത്തായിരുന്നു അപകടം. കെഎസ്ആർടിസി റോഡിൽ നിന്നു ചുങ്കം റോഡിലേക്ക് വരികയായിരുന്ന കാർ. നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി അഞ്ച് പേരെയും കരക്കെത്തിച്ചു.  ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിഷ്ണു (31), ദേവനാരായണൻ (26) എന്നിവരെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫിസർ എസ്. പ്രസാദിന്റെ ചുമതലയിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജയസിംഹൻ, എഎസ്ടിഒ ഗ്രേഡ് എ. നൗഷാദ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ വി. സന്തോഷ്, ടി. ജെ. ജിജോ, എ. ജെ. ബഞ്ചമിൻ, സനൽകുമാർ, എച്ച്. പ്രശാന്ത്, എം. പി. പ്രമോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. 

asianetnews live

PREV
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം