ഡാമുകള്‍ തുറന്നതോടെ കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീഷണിയില്‍

Published : Oct 06, 2018, 04:34 PM IST
ഡാമുകള്‍ തുറന്നതോടെ കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീഷണിയില്‍

Synopsis

പമ്പിംഗ് ആരംഭിക്കാത്ത പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഒന്നര മാസത്തോളം ക്യാംപുകളില്‍ കഴിഞ്ഞ ശേഷം മടങ്ങിയെത്തിയവര്‍ ജീവിതത്തിലേക്കു തിരിച്ചു വരുന്നതേയുള്ളു.അതിനിടയിലാണ് വീണ്ടും പ്രളയഭീഷണി ഉയരുന്നത്

ആലപ്പുഴ:  പമ്പ,കക്കി ,മൂഴിയാര്‍  ഡാമുകള്‍ തുറന്നതോടെ കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീഷണിയില്‍.കഴിഞ്ഞ ദിവസങ്ങളില്‍  മഴ പെയ്തതോടെ ജലാശയങ്ങളില്‍ ഒരടിക്കുമുകളില്‍ വെള്ളം ഉയര്‍ന്നു.ഇതോടെ വീണ്ടും ക്യാംപുകളില്‍ അഭയം തേടേണ്ടിവരുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. അടുത്ത മാസം പൂഞ്ച കൃഷി ആരംഭിക്കുന്നതിന് കുട്ടനാട്ടില്‍ ദ്രുതഗതിയിലുള്ള ഒരുക്കങ്ങള്‍ നടന്നു വരിയായിരുന്നു.

പുഞ്ച കൃഷിക്കു വേണ്ടി പമ്പിംഗ് ആരംഭിച്ചത് മിക്ക പാടശേഖരങ്ങളിലും ആശ്വാസകരമാണ്.പമ്പിംഗ് ആരംഭിക്കാത്ത പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.ഒന്നര മാസത്തോളം ക്യാംപുകളില്‍ കഴിഞ്ഞ ശേഷം മടങ്ങിയെത്തിയവര്‍ ജീവിതത്തിലേക്കു തിരിച്ചു വരുന്നതേയുള്ളു.അതിനിടയിലാണ് വീണ്ടും പ്രളയഭീഷണി ഉയരുന്നത്.

പുളിങ്കുന്ന്,കൈനകരി പഞ്ചായത്തുകളിലും,ചതുര്‍ത്ഥ്യാകരി,എടത്വ,വേഴപ്ര എന്നീ ഭാഗങ്ങളിലുമാണ് നിലവില്‍ വെള്ളപ്പൊക്ക ഭീഷണി കയറിയിട്ടുണ്ട്. കൈനകരി പഞ്ചായത്തിലെ വിവിധ തുരുത്തുകളിലും വെള്ളം കയറി. ഇനിയും പ്രളയം ഉണ്ടായാല്‍ നേരിടാനുള്ള തയ്യാറെുപ്പിലാണ് കുട്ടനാട്ടുകാര്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിലെ നടുക്കുന്ന സംഭവം; 23കാരിയെ വെട്ടി പരിക്കേൽപ്പിച്ചു, കാൽ അറ്റ നിലയിൽ, ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഓട്ടോയിൽ നടന്ന് വിൽപ്പന, പിടികൂടിയത് സഹോദരങ്ങളടക്കം നാലുപേരെ, 21.37 ​ഗ്രാം എംഎഡിഎംഎയും പിടിച്ചെടുത്തു