വാളയാറിൽ കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ

Published : Feb 12, 2019, 10:02 PM IST
വാളയാറിൽ കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ

Synopsis

ആലപ്പുഴ തുറവൂർ സ്വദേശി പ്രീതയെയാണ് എക്സൈസ് പിടികൂടിയത്. ഷോൾഡർ ബാഗിൽ പ്രത്യേക അറയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവിന്‍റ മണം പുറത്തറിയാതിരിക്കാൻ മുല്ലപ്പൂ നിറച്ചായിരുന്നു കടത്തിയിരുന്നത്.

പാലക്കാട്: പാലക്കാട് വാളയാറിൽ കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി യുവതി പിടിയിലായി. ആലപ്പുഴ തുറവൂർ സ്വദേശി പ്രീതയെയാണ് എക്സൈസ് പിടികൂടിയത്.

അഞ്ച് വർഷമായി താൻ ലഹരിക്ക് അടിമയാണെന്ന് പ്രീത എക്സൈസ് സംഘത്തോട് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക് ക‍ഞ്ചാവ് കടത്തി വരികയായിരുന്നുവെന്നും പ്രീത വെളിപ്പെടുത്തി.

ഷോൾഡർ ബാഗിൽ പ്രത്യേക അറയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവിന്‍റ മണം പുറത്തറിയാതിരിക്കാൻ മുല്ലപ്പൂ നിറച്ചായിരുന്നു കടത്തിയിരുന്നത്. ദിവസം രണ്ടിലേറ തവണ കഞ്ചാവ് കടത്താറുണ്ടെന്ന് പിടിയിലായ പ്രീത എക്സൈസിനോട് പറ‍‍ഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന ശിക്ഷാര്‍ഹ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമന്ന് മലപ്പുറം ഡിഎംഒ
'കേര’ അപേക്ഷാ ജനുവരി 31 വരെ നീട്ടി; കർഷക ഉൽപ്പാദക വാണിജ്യ കമ്പനികൾക്ക് സുവര്‍ണാവസരം