സ്കൂട്ടറിന്‍റെ ഹാൻഡിലിൽ ബസ് തട്ടി, വാഹനം മറിഞ്ഞ് ബസിനടിയിലേക്ക് വീണു, യാത്രക്കാരിക്ക് ദാരുണാന്ത്യം

Published : Feb 24, 2026, 04:24 AM IST
accident death

Synopsis

കരമന തളിയല്‍ എസ്.എം.ആര്‍.വി. ലെയ്ന്‍ ദേവികൃപയില്‍ വിജി (53) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കൂട്ടുകാരി രാജിക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് അപകടം.

തിരുവനന്തപുരം: സ്കൂട്ടറിന്‍റെ ഹാൻഡിലിൽ ബസ് തട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. കരമന-കളിയിക്കാവിള ദേശീയ പാതയില്‍ പാപ്പനംകോടിന് സമീപം തുലവിളയില്‍ ആയിരുന്നു സംഭവം. കരമന തളിയല്‍ എസ്.എം.ആര്‍.വി. ലെയ്ന്‍ ദേവികൃപയില്‍ വിജി (53) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കൂട്ടുകാരി രാജിക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് അപകടം. നെയ്യാറ്റിന്‍കര ഭാഗത്ത് നിന്നും തമ്പാനൂര്‍ ഭാഗത്തേയ്ക്ക് വന്ന ബസ് തട്ടിയാണ് അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞത്. സ്‌കൂട്ടറിന് പുറകിലിരുന്ന ബിജി മറിഞ്ഞ് ബസിന്‍റെ പിന്നിലെ ചക്രങ്ങള്‍ക്കടിയില്‍പ്പെടുകയായിരുന്നു.അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിൽ. നേമം പൊലീസ് കേസെടുത്തു. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോളേജിലെ ആൺകുട്ടികളും പെൺകുട്ടികളും താമസിക്കുന്ന ഫ്ലാറ്റിൽ താമസക്കാരല്ലാത്തവർ എത്തുന്നുവെന്ന് പരാതി, പരിശോധനയിൽ ലഹരി വിൽപ്പനക്കാർ വലയിലായി
ബിഗ് സല്യൂട്ട് കേരള പൊലീസ്; 11കാരിയോട് ക്രൂരത, 5 ദിവസം കൊണ്ട് കുറ്റപത്രം; അതിവേഗം നീതി ഉറപ്പാക്കി, 71കാരന് കടുത്ത ശിക്ഷ