പറവൂരിൽ വീട്ടിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 15 പവന്റെ സ്വർണാഭരണങ്ങൾ കാണാതായി; വീട്ടുജോലിക്കാരി പിടിയിലായി

Published : Aug 02, 2026, 10:17 AM IST
lady arrest

Synopsis

പറവൂരിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 15 പവൻ സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയായ കൈതാരം സ്വദേശിനി ശ്രീജയെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി: പറവൂരിൽ ജോലിക്ക് നിന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൈതാരം പൊട്ടന്റെപറമ്പിൽ വീട്ടിൽ ശ്രീജ (47)യാണ് പിടിയിലായത്. കോട്ടുവള്ളി കൈതാരം ശ്രീമുരളി വീട്ടിൽ ശ്രീദേവി അമ്മയുടെ വീട്ടിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. കഴിഞ്ഞ ദിവസമാണ് ലോക്കറിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. ലോക്കറിന്റെ പൂട്ട് തുറന്നാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശ്രീദേവി അമ്മയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിനിടെ ശ്രീജയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. മോഷ്ടിച്ച സ്വർണം പണയം വെച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ശ്രീജയെ റിമാൻഡ് ചെയ്തു. 

  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം പഞ്ചറായ ടയർ മാറ്റുന്നതിനിടെ
ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കടലാക്രമണം രൂക്ഷം, വീടുകളിൽ വെള്ളം കയറി; നാട്ടുകാർ റോഡ് ഉപരോധിച്ചു