
കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലിൽ ജോണിന്റെ മകൻ ജിതിൻ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. പിക്കപ്പ് വാൻ റോഡരികിൽ നിർത്തി പഞ്ചറായ ടയർ മാറ്റുന്നതിനിടെയായിരുന്നു സംഭവം.
മഴയും റോഡിലെ വളവും കാരണം റോഡരികിൽ നിർത്തിയിട്ട വാഹനം ജിതിന്റെ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്റീരിയർ വർക്കറായ ജിതിൻ പണിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ: അനറ്റ് (കീഴില്ലം എരമത്തുകുടി കുടുംബാംഗം). മകൻ: ആഷർ. സംസ്കാരം നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam