ബാംഗ്ലൂരിൽ റേഡിയോളജി പഠനത്തിന് പോയ പെൺകുട്ടിയടക്കം 2 പേർ രാസലഹരി കേസിൽ പിടിയിൽ

Published : May 08, 2026, 07:35 PM IST
mdma

Synopsis

കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനികളായ അദ്വൈത, മുഹമ്മദ് സിജാഹ് എന്നിവരെ ശാസ്താംകോട്ട പോലീസ് ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തു. 

തിരുവനന്തപുരം : കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ അദ്വൈത, കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ ഖാദർ മകൻ മുഹമ്മദ് സിജാഹ് എന്നിവരാണ് പിടിയിലായത്. കേരളത്തിലേക്ക് ഇവർ വർഷങ്ങളായി വൻ തോതിൽ രാസലഹരി കയറ്റുമതി ചെയ്യുന്നുണ്ടായിരുന്നു. സിജാഹിനെ മുൻപും പോലീസ് പിടികൂടിയിട്ടുണ്ടാരുന്നു. സിജഹ് മൂന്ന് എൻഡിപിഎസ് കേസുകളിൽ പ്രതിയാണ്.

തിരുവനന്തപുരത്തു അമരവിളയിൽ 75 ഗ്രാംഎംഡിഎംഎ പിടികൂടിയ കേസിലും കണ്ണൂരിലും ഇരിട്ടിയിലുംഎംഡിഎംഎ എക്സൈസ് പിടികൂടിയ കേസിലും സിജാഹിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാംഗ്ലൂരിൽ റേഡിയോളജി പഠനത്തിന് പോയതായിരുന്നു അദ്വൈത.

പ്രതികളിലേക്കെത്തിയത്...

ഫെബ്രുവരി മാസംഎംഡിഎംഎയുമായി ഐസിഎസ് ജംഗ്ഷനിൽ നിന്നും യുവതിയെ പിടികൂടിയിരുന്നു. ഈ കേസിൽ 2-ാം പ്രതിയായ ഷംനാദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ബാംഗ്ലൂർ തെളിവെടുപ്പിന് കൊണ്ട് പോയപ്പോൾ ഷംനാദിന് എംഡിഎംഎ ഉ കൈമാറിയ സംഘത്തിലെ 3 പേരെ പിടികൂടിയിരുന്നു. പിടികൂടിയവരിൽ 2 പേർ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും ഒരാൾ കർണാടക ഷിമോഗ സ്വദേശിയുമായിരുന്നു. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്ക് വൻ തോതിൽ ലഹരിമരുന്ന് കയറ്റി അയക്കുന്ന സംഘത്തിലെ അംഗങ്ങൾ പിടിയിലായത്.

ശാസ്താംകോട്ട DYSP പ്രസാദ് ശാസ്താംകോട്ട SHO മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ SI ശരത് കെ.പി, ASI ബിജു കെ.ആർ, CPO മാരായ അഖിൽ ചന്ദ്രൻ, ഫൈസൽ, വിപിൻ കുമാർ വനിത CPO അഞ്ചു എന്നിവർ ചേർന്നാണ് വ്യാജ പേരിൽ ഫ്ലാറ്റ് എടുത്ത് താമസിക്കുകയായിരുന്ന കമിതാക്കൾ ആയ പ്രതികളെ ബാംഗ്ലൂർ നിന്നും പിടികൂടിയത്.  

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടിലും പരിസരത്തുമായി അനധികൃത മദ്യവിൽപ്പന; എക്സൈസിന് രഹസ്യ വിവരം, ഒരാൾ പിടിയിൽ
കിണറ്റിൽ വീണ പന്തെടുക്കാനിറങ്ങവേ പിടി വിട്ട് താഴേയ്ക്ക് വീണു, ​ഗുരുതരപരിക്കേറ്റ 14കാരന് ദാരുണാന്ത്യം