
കണ്ണൂർ: കണ്ണൂരിൽ കിണറ്റിൽ വീണ പന്തെടുക്കാനിറങ്ങിയ 14കാരന് ദാരുണാന്ത്യം. കൊയ്യം ജിഎച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ടിപി മുഹമ്മദാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കൊയ്യത്തുള്ള മർക്കസിൽ വെച്ചാണ് അപകടം. കുട്ടികൾ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പന്ത് പരിസരത്തുള്ള ഒരു കിണറ്റിലേക്ക് വീണു. മുഹമ്മദ് പന്തെടുക്കാൻ കിണറ്റിലേക്കിറങ്ങി പകുതിയെത്തിയപ്പോൾ പിടി വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹപാഠികളും അവിടെയുണ്ടായിരുന്നവരും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam