35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ് കുഞ്ഞാട്; കിണറ്റിലിറങ്ങി രക്ഷിച്ച് അഗ്‌നിരക്ഷാസേന

Published : Mar 09, 2026, 03:56 PM IST
firefighters save goat

Synopsis

മലപ്പുറം മേല്‍മുറിയില്‍ 35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ ഒന്നര മാസം പ്രായമായ ആട്ടിന്‍കുട്ടിയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.

മലപ്പുറം: കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി മലപ്പുറത്തെ അഗ്‌നിരക്ഷാസേന. മലപ്പുറം മേല്‍മുറി പെരുമ്പറമ്പ് ചുങ്കത്ത് നാണത്തു വീട്ടില്‍ സൈദിന്‍റെ ഒന്നര മാസം പ്രായമായ ആട്ടിന്‍കുട്ടിയാണ് അയല്‍വാസി ഹരിദാസിന്‍റെ വീട്ടിലെ കിണറ്റില്‍ അബദ്ധത്തില്‍ വീണത്. മുറ്റത്ത് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ആട്ടിന്‍കുട്ടി 35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. ഞായര്‍ വൈകിട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. ആട്ടിന്‍ കുട്ടിയെ കരകയറ്റാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് ഉടന്‍ തന്നെ വീട്ടുകാര്‍ മലപ്പുറം അഗ്‌നിരക്ഷാ സേനയില്‍ അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദുകുട്ടിയുടെ നേതൃത്വത്തില്‍ സംഘമെത്തി. സേനാംഗം കെ സി മുഹമ്മദ് ഫാരിസ് കിണറ്റില്‍ ഇറങ്ങി ആട്ടിന്‍കുട്ടിയെ പുറത്തെത്തിക്കുകയും ചെയ്തു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി അമല്‍, ഡ്രൈവര്‍ പി അഭിലാഷ്, ഹോം ഗാര്‍ഡ് പ്രമോദ് കുമാര്‍ തുടങ്ങിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെടിവെച്ചിട്ടത് 1,067 കാട്ടുപന്നികളെ, പട്ടികയില്‍ സംസ്ഥാനത്ത് മലപ്പുറം രണ്ടാമത്
വന്ദേഭാരത്, ജനശതാബ്ദി ട്രെയിനുകൾക്ക് നേരെ കല്ലേറ്, ഒരിടത്ത് ആളെ കിട്ടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം