ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടം; 2 തൊഴിലാളികളിൽ ഒരാളെ രക്ഷിച്ചു, ഒരാളിപ്പോഴും മണ്ണിനടിയിൽ

Published : Dec 24, 2023, 11:25 AM ISTUpdated : Dec 24, 2023, 12:27 PM IST
ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടം; 2 തൊഴിലാളികളിൽ ഒരാളെ രക്ഷിച്ചു, ഒരാളിപ്പോഴും മണ്ണിനടിയിൽ

Synopsis

ബീഹാർ സ്വദേശി ദീപക്കിനെ രക്ഷപ്പെട്ടുത്താൻ ശ്രമം നടക്കുകയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്.   

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപെട്ടു. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 10 അടി  താഴ്ചയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽപെട്ട ഒരാളെ പുറത്തെടുത്തു. ഇയാളുടെ ആരോ​ഗ്യനില ​ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഒരാൾ ഇപ്പോഴും മണ്ണിനിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ബീഹാർ സ്വദേശി ദീപക്കിനെ രക്ഷപ്പെട്ടുത്താൻ ശ്രമം നടക്കുകയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്. അയിരൂപ്പാറ സ്വദേശി വിനയനെ ആണ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. ഇയാളുടെ നില ഗുരുതരമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 


 

PREV
click me!

Recommended Stories

മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു
കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ