
കോഴിക്കോട്: ട്രെയിന്‍ യാത്രികനായ വിദ്യാര്‍ത്ഥിയുടെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവിനെ പിടികൂടി. മലപ്പുറം തലക്കാട് കല്‍പകഞ്ചേരി സ്വദേശി അബു സാലിഹി(37)നെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിലെ എ.സി കോച്ചിലാണ് മോഷണം നടന്നത്. വിദ്യാര്‍ത്ഥിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയതിലൂടെ അബു സാലിഹിന്റെ സാനിധ്യം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. റെയില്‍വേ പോലീസ് എസ്‌ഐ പ്രദീപ് കുമാര്‍, എഎസ്‌ഐ ഷെമീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍വിജേഷ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ജോസ്, അഖിലേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അബുവിനെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam