
കോട്ടയം: ഡിവൈഎഫ്ഐയുടെ നേതൃനിരയിലേക്ക് ആദ്യമായി ഒരു ട്രാന്‍സ് വ്യക്തിത്വം എത്തുന്നു. ഡിവൈഎഫ്ഐയുടെ കോട്ടയം ജില്ലാ കമ്മിറ്റിയിലേക്കാണ് ട്രാന്‍സ് ജെന്‍ഡര്‍ വനിതയായ ലയ മരിയ ജയ്സന്‍ എത്തുന്നത്. ചങ്ങനാശേരി സ്വദേശിനിയാണാണ് ലയ. പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് തീരുമാനമെടുത്തത്.
ചങ്ങനാശേരി എസ് ബി കോളേജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ലയ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. സോഷ്യൽ വെൽഫെയർ ബോർഡിൽ പ്രോജക്റ്റ് അസിസ്റ്റൻറാണ് 30കാരിയായ ലയ. 2016ല്‍ സ്വത്വം വെളിപ്പെടുത്തിയ ശേഷമാണ് ലയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായത്.
കേരള പൊലീസിൽ ട്രാൻസ്‍ജെന്‍ഡേഴ്സിനെ ഉൾപ്പെടുത്തിയേക്കും; ചർച്ചകളുമായി ആഭ്യന്തരവകുപ്പ്
കേരള പൊലീസിൽ ട്രാൻസ്‍ജെന്‍ഡേഴ്സിനെ ഉൾപ്പെടുത്താനുള്ള ചർച്ചകളുമായി ആഭ്യന്തരവകുപ്പ്. എല്ലാ വകുപ്പുകളിലും ട്രാൻസ്‍ജെന്‍ഡേഴ്സിന് പ്രാതിനിധ്യം നൽകുന്നതിന്‍റെ ഭാഗമായി വനിത- ശിശുക്ഷേമ വകുപ്പാണ് എല്ലാ വകുപ്പുകളോടും അഭിപ്രായം തേടിയത്. ആഭ്യന്തരവകുപ്പിലെത്തിയ അപേക്ഷയിൽ പഠിച്ച് റിപ്പോർട്ട് നൽകാനാണ് ഇപ്പോള്‍ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയോടും ബറ്റാലിയൻ എഡിജിപിയോടുമാണ് ആഭ്യന്തരവകുപ്പ് റിപ്പോർട്ട് തേടിയത്.
പത്മശ്രീ പുരസ്കാരം സ്വീകരിച്ച് ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ജമ്മ ജോഗതി
ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ജമ്മ ജോഗതി പത്മശ്രീ ബഹുമതി സ്വീകരിച്ചു. കലാരംഗത്തിന് നൽകിയ സംഭാവനകളെ മാനിച്ചാണ് മഞ്ജമ്മക്ക് പത്മശ്രീ ലഭിച്ചിരിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന മഞ്ജമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ വൈറൽ താരം. രാഷ്ട്രപതി ഭവനിൽ വെച്ചാണ് പുരസ്കാരചടങ്ങ് നടന്നത്.
കേരള ബിജെപി ഭാരവാഹികളിൽ 5000 അധികം പേര്‍ ക്രിസ്ത്യൻ - മുസ്ലിം സമുദായങ്ങളിൽ നിന്ന്, ഒപ്പം ട്രാൻസ്ജെൻഡറും
മുസ്ലിം ക്രിസ്ത്യന്‍ മേഖലയിലുള്ളവര്‍ക്ക് കൂടുതല്‍ സുപ്രധാന പദവികളുമായി ബിജെപി. സംസ്ഥാനത്തെ ബൂത്ത് തല സമ്മേളനങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ബിജെപിയുടെ സുപ്രധാന നേട്ടം. ക്രൈസ്തവ മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ളവരില്‍ നിന്ന് 5000 ല്‍ അധികം പേര്‍ ഭാരവാഹി പട്ടികയില്‍ ഇടം പിടിച്ചു. 11മണ്ഡലം പ്രസിഡന്‍റുമാര്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും ഒരാള്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ വിശദമാക്കി.
തമിഴ്നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി, ആരാണ് ഗംഗാ നായക്?
തമിഴ്‌നാട്ടിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥി വിജയിച്ചിരിക്കുന്നു. ഡിഎംകെയുടെ സ്ഥാനാർത്ഥിയായ ഗംഗാ നായക്കാണ് വിജയിച്ചത്. ഇനി മുതൽ വെല്ലൂർ കോർപ്പറേഷനിലെ 37 -ാം വാർഡിന്റെ കൗൺസിലറാണ് ഈ 49 -കാരി. ഗംഗ ഡിഎംകെ -യിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ടു. നിലവിൽ സൗത്ത് ഇന്ത്യ ട്രാൻസ്‌ജെൻഡർ അസോസിയേഷന്റെ സെക്രട്ടറിയായ അവർ മാനുഷിക പ്രവർത്തനങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്.
പാര്‍ലമെന്‍റിലേക്കൊരു ട്രാൻസ്ജെൻഡർ; കോണ്‍ഗ്രസിലൂടെ ചരിത്രം കുറിക്കാന്‍ ആക്ടിവിസ്റ്റ് അപ്‍സര റെഡ്ഡി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ആദ്യമായൊരു ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിന് ഇറങ്ങുകയാണ്. മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ അപ്സരാ റെഡ്ഢി തമിഴ്നാട്ടിലെ പാര്‍ട്ടി ഓഫീസിലെത്തി മത്സരിക്കാനുള്ള അപേക്ഷ നല്‍കി. പാര്‍ലമെന്‍റില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധി ആവശ്യമാണെന്നും ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ അപ്സര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദയാവധം വേണമെന്ന് മലയാളിയായ ട്രാന്‍സ് വുമണ്‍; ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി, ജോലി ഉറപ്പാക്കി
ട്രാന്‍സ് വനിതയായി ജീവിക്കാനാവാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തില്‍ ഒരു ട്രാന്‍സ് വുമണ്‍. ഒറ്റപ്പാലം സ്വദേശി അനീറ കബീർ ആണ് ദയാവധം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങിയത്. രണ്ടു ബിരുദാനന്തര ബിരുദവും എംഎഡും സെറ്റുമായി പതിനാല് സ്കൂളുകളില്‍ താത്കാലിക അധ്യാപക നിയമനത്തിനായി ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തിട്ടും ട്രാന്സ് വുമണായതിന്‍റെ പേരില്‍ തഴഞ്ഞെന്നും അഭിമുഖ പരീക്ഷയില്‍ പോലും ലിംഗത്തിന്‍റെ അടിസ്ഥാനത്തില്‍ പരിഹസിച്ചെന്നും ട്രാന്‍സ് വുമണ്‍ അനീറ കബീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യോളജി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപികയായിരുന്ന അനീറയെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam