
ഒടുവില്‍ കണ്ണൂരിലെ ഉരുളിക്കള്ളന്‍ പൊലീസ് പിടിയില്‍. തികച്ചും മാന്യമായി വേഷം ധരിച്ച് വാടകയ്ക്ക് സാധനങ്ങള്‍ കൊടുക്കുന്ന കടകളില്‍ കയറി ഉരുളിയും വാങ്ങി മുങ്ങുന്ന യുവാവ് ഒടുവില്‍ പൊലീസ് പിടിയിലായി. ഇരിക്കൂറിനടുത്തെ കോളോട്ടെ വരത്തന്‍കണ്ടി വീട്ടില്‍ വി കെ രോഹിത് എന്ന ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ഇയാളുടെ സഹായിയെ പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തളാപ്പ്, കണ്ണൂര്‍, താഴെ ചൊവ്വ എന്നിവിടങ്ങളിലെ കടകളില്‍ നിന്നാണ് ഇയാള്‍ ഉരുളികള്‍ അടിച്ച് മാറ്റിയത്. വാടകയ്ക്ക് എന്ന പേരില്‍ വാങ്ങിച്ച ശേഷം മറിച്ചുവില്‍ക്കുന്നതായിരുന്നു ഇയാളുടെ രീതി. ശ്രീകണ്ഠാപുരം, കാട്ടമ്പള്ളി, ചക്കരക്കല്ല് മേഖലകളിലാണ് ലക്ഷങ്ങള്‍ വിലയുള്ള ഓട്ടുരുളികള്‍ ഇയാള്‍ വിറ്റത്. ഇയാള്‍ വില്‍പന നടത്തിയ എട്ട് ഓട്ടുരുളിയും പൊലീസ് കണ്ടെത്തി.
അഞ്ച് ലക്ഷത്തോളം വിലയുള്ള ഉരുളികള്‍ ഒന്നരലക്ഷം രൂപയ്ക്കാണ് വിറ്റത്. ജീന്‍സും ഷര്‍ട്ടുമിട്ട് ടിപ് ടോപ്പില്‍ കാറിലാണ് മോഷ്ടാക്കള്‍ കടയിലെത്തിയത്. ഉരുളി വിറ്റ പണവുമായി പലയിടങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാളും കൂട്ടാളിയും. തളാപ്പിലെ ബിജുവിന്റെ കടയിലേക്കായിരുന്നു മോഷ്ടാവ് ആദ്യമെത്തിയത്. ഒരാഴ്ചത്തേക്ക് കൊണ്ടുപോയ ഉരുളി മൂന്നാഴ്ചയായിട്ടും തിരികെ കിട്ടാഞ്ഞതിനാല്‍ ഫോണ്‍ വിളിച്ചപ്പോഴാണ് കള്ളക്കളി മനസിലായത്.
ലക്ഷങ്ങളുടെ ഓട്ടുരുളി അടിച്ചുമാറ്റി യുവാവ്; കണ്ണൂരിലെ ഓട്ടുരുളികള്‍ സേഫല്ല
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam