എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനിടെ മറിഞ്ഞ ബൈക്കില്‍ നിന്നും പുറത്തുചാടിയത് വടിവാള്‍

Published : Apr 06, 2019, 01:38 PM IST
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനിടെ മറിഞ്ഞ ബൈക്കില്‍ നിന്നും പുറത്തുചാടിയത് വടിവാള്‍

Synopsis

പാലക്കാട്ടെ കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലൂടെ കടന്നു പോയ വാഹനപ്രചാരണ റാലിയിലെ പ്രവര്‍ത്തകരുടെ കയ്യിലെ വടിവാള്‍ താഴെ വീണതിന്‍റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 

പാലക്കാട്:  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രജേഷിന്‍റെ പ്രചാരണത്തിനിടെ റോഡ് ഷോയില്‍ വടിവാള്‍ കണ്ടതിനെതിരെ പരാതിയുമായി യുഡിഎഫ്. റോഡ് ഷോയ്ക്കിടെ മറിഞ്ഞ ബൈക്കില്‍ നിന്നാണ് വടിവാള്‍ നിലത്തുവീഴുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ ഈ വാള്‍ വാഹനത്തിനുള്ളില ഉളിപ്പിച്ച് സ്ഥലത്ത് നിന്നും മാറുന്നതും ദൃശ്യത്തിലുണ്ട്. 

പാലക്കാട്ടെ കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലൂടെ കടന്നു പോയ വാഹനപ്രചാരണ റാലിയിലെ പ്രവര്‍ത്തകരുടെ കയ്യിലെ വടിവാള്‍ താഴെ വീണതിന്‍റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ അതിര്‍ക്കാട് നിന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. വൈകീട്ടോടെ പുലാപ്പറ്റ ചെലേപാടത്തേക്ക് സ്വീകരണത്തിന് പോകുന്ന വഴിയില്‍ ഉമ്മനഴി ജംഗ്ഷനില്‍ വെച്ച് രാജേഷിന് അകമ്പടി പോയ സിപിഎം പ്രവര്‍ത്തകന്റെ ഇരുചക്രവാഹനം മറിഞ്ഞു വീണപ്പോഴാണ് വാഹനത്തില്‍ നിന്നും ആയുധം താഴെ വീണത്.

"
 
മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രവര്‍ത്തകര്‍, റോഡില്‍ വീണു കിടന്ന ആയുധത്തെ പുറകെ വന്ന വാഹനങ്ങളാല്‍ മറയ്ക്കുകയും പെട്ടെന്ന് തന്നെ ഇതെടുത്ത് ഒളിപ്പിക്കുകയുമാണ്. മാരക ആയുധങ്ങളുമായി സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തിരമായി ഇടപെടണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു, കാർ യാത്രികന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്