അപമര്യാദ, മോശം പരാമർശങ്ങൾ പിൻവലിക്കണം, ദീപ്തിയുടെ ചർച്ച തടസപ്പെടുത്തി എൽഡിഎഫ്; കൊച്ചി കോർപ്പറേഷനിൽ ബഹളം

Published : Apr 27, 2023, 04:48 PM ISTUpdated : Apr 27, 2023, 07:34 PM IST
അപമര്യാദ, മോശം പരാമർശങ്ങൾ പിൻവലിക്കണം, ദീപ്തിയുടെ ചർച്ച തടസപ്പെടുത്തി എൽഡിഎഫ്; കൊച്ചി കോർപ്പറേഷനിൽ ബഹളം

Synopsis

ബ്രഹ്മപുരം വിഷയം ഉന്നയിക്കുന്നതിലെ അസ്വസ്ഥതയാണ് ഭരണപക്ഷത്തിന്‍റെ ബഹളത്തിന് പിന്നിലെന്നാണ് യു ഡി എഫ് പറയുന്നത്

കൊച്ചി: ബ്രഹ്മപുരം വിഷയം ചർച്ച ചെയ്യാൻ വിളിച്ച കൊച്ചി കോർപ്പറേഷൻ കൗണ്‍സിൽ യോഗത്തിൽ വാക്കേറ്റം. കരാർ കമ്പനികളെ  സഹായിച്ച കോർപ്പറേഷൻ നടപടി യു ഡി എഫ് അംഗം ദീപ്തി മേരീ വർഗീസ് കൗണ്‍സിലിൽ ഉയർത്തിയപ്പോൾ എൽ ഡി എഫ് അംഗങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. മാർക്കറ്റിൽ ഇടപെടുന്നത് പോലെ കൗൺസിലിൽ പെരുമാറരുതെന്ന് ദീപ്തി മേരീ വർഗീസ് പറഞ്ഞതോടെ ഭരണപക്ഷം ഒന്നാകെ ബഹളം വച്ചു. മോശം പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടെങ്കിലും പ്രസംഗം തടസപെടുത്തിയതിന് ആദ്യം മാപ്പ് പറയണമെന്നായിരുന്നു ദീപ്തി മേരീ വർഗീസിന്‍റെ നിലപാട്. തുടർന്ന് മേയർ ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചു.

ചിന്ത ജെറോമിന്‍റെ കാർ പൂഴിമണലിൽ താഴ്ന്നു, 'പഴയ ഡ്രൈവിംഗ് സ്കിൽ പുറത്തെടുത്ത്' സജിചെറിയാൻ; ശേഷം സംഭവിച്ചത്!

അതേസമയം മാലിന്യ സംസ്കരണത്തിൽ കൊച്ചി മേയർക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ന് ഹൈബി ഈഡൻ എം പി രംഗത്തെത്തിയിരുന്നു. മാലിന്യ സംസ്കരണ വിഷയത്തിൽ മേയർ സമ്പൂർണ പരാജയമാണെന്നാണ് ഹൈബി അഭിപ്രായപ്പെട്ടത്. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മേയർ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നു. കോർപ്പറേഷനിൽ ബി ജെ പി - സി പി എം അന്തർധാര ശക്തമാണെന്നും ഹൈബി ഈഡൻ ആരോപിച്ചു. മേയറെ സഹായിക്കാനാണ് ബി ജെ പി കൗൺസിലർമാർ ശ്രമിക്കുന്നതെന്നും കൊച്ചി എം പി അഭിപ്രായപ്പെട്ടു.

അതിനിടെ കൊച്ചി കോർപ്പറേഷനെതിരെ ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യയും രംഗത്തെത്തിയിരുന്നു. ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്നാണ് ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യയുടെ കുറ്റപ്പെടുത്തൽ. ദുരന്ത നിവാരണ നിയമപ്രകാരം കോർപ്പറേഷനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സന്ധ്യ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തു. 2019 ലും, 2020 ലും ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ല. വീഴ്ച ആവർത്തിക്കുന്നതിനാൽ കോർപ്പറേഷനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബി സന്ധ്യ കത്തിൽ ആവശ്യപ്പെട്ടു. ഫയർഫോഴ്സ് മേധാവി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അസ്വാഭാവിക തീപിടിത്തിൽ സമഗ്ര പൊലീസ് അന്വേഷണം വേണമെന്നും ബ്രഹ്മപുരത്ത് പൊലീസ് നിരീക്ഷണം കർശനമാക്കണമെന്നും അവര്‍ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മാലിന്യസംസ്കരണത്തിൽ മേയർ സമ്പൂർണ്ണ പരാജയം; കൊച്ചി മേയർക്കെതിരെ ഹൈബി ഈഡൻ എംപി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്