
പത്തനംതിട്ട: റാന്നി അങ്ങാടി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം നിലനിർത്തി. ആകെയുള്ള പതിനൊന്ന് സീറ്റുകളിൽ പത്തെണ്ണം എൽഡിഎഫ് നേടി. രാവിലെ മുതൽ തെരഞ്ഞെടുപ്പിനിടെ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. കോൺഗ്രസ് നേതാവിന്‍റെ കടയിൽ കയറി ഇടത് പ്രവർത്തകർ ആക്രമിക്കുന്നതിന്‍റേയും പരസ്പരം ഏറ്റുമുട്ടുന്നതിന്‍റേയും സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കള്ളവോട്ടുകളിലൂടെയാണ് എൽഡിഎഫ് ഭരണം പിടിച്ചതെന്നാണ് യുഡിഎഫ് ആരോപണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam