
മാന്നാർ: അയോഗ്യത വിധി വന്ന മാന്നാറിലെ കുട്ടംപേരൂര്‍ 11-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ സജു പി തോമസ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ എസ് ചന്ദ്രകുമാറിനെ 120 വോട്ടുകൾക്കാണ് സജു പി തോമസ് പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രാമപഞ്ചായത്തില്‍ എൽഡിഎഫ് ഭരണം നിലനിർത്തി. എൽഡിഎഫ്-589, യുഡിഎഫ്-469, ബിജെപി-235 സ്വതന്ത്രൻ-4 എന്നിങ്ങനെയാണ് വോട്ട് നില.
Read More... കനത്ത മഴ: നാളെ കോഴിക്കോടും അവധി പ്രഖ്യാപിച്ചു, ആകെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മാന്നാർ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റായിരുന്ന സുനിൽ ശ്രദ്ധേയത്തെ അയോഗ്യനാക്കിയതിനെ തുടർന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 18 അംഗ ഭരണസമിതിയിൽ നിലവിൽ എൽഡിഎഫിനും യുഡിഎഫിനും എട്ട് വീതം അംഗങ്ങളും ബിജെപിക്ക് ഒരു അംഗവുമാണ് ഉള്ളത്. ഉപതെരഞ്ഞെടുപ്പിലെ വിജയത്തോടെ എൽഡിഎഫിന് ഒൻപത് അംഗങ്ങളായി.