പഞ്ചായത്ത് പ്രസിഡന്‍റ് മറിച്ചുകുത്തി, കൂടരഞ്ഞി വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം

By Web TeamFirst Published Nov 21, 2019, 2:23 PM IST
Highlights

കൂടരഞ്ഞി പഞ്ചായത്തിലെ വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി വിജയം. 

കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി വിജയം. കോൺഗ്രസിലെ ജോസ് പള്ളിക്കുന്നേലിനെ തോൽപ്പിച്ച് ഇടത് മുന്നണിയിലെ തോമസ് മാത്യു വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ സ്വതന്ത്ര അംഗത്തിന്‍റെ പിന്തുണയോടെ യുഡിഎഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്.  എന്നാല്‍ യുഡിഎഫ് പക്ഷത്തായിരുന്ന സ്വതന്ത്ര അംഗവും പഞ്ചായത്ത് പ്രസിഡന്‍റുമായ സോളി ജോസഫ് വോട്ട് മറിച്ചുകുത്തിയതോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. 

ആകെ 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എൽഡിഎഫിന് ഏഴും യുഡിഎഫിന് ആറും വോട്ടാണ് ലഭിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം ഫലത്തില്‍ എല്‍ഡിഎഫിനായി. പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നാലും എല്‍ഡിഎഫ് പിന്തുണ അവര്‍ക്ക് ലഭിക്കും.
 

click me!