കണ്ണൂര്‍ ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു

Web Desk   | Asianet News
Published : Jan 22, 2021, 11:12 AM ISTUpdated : Jan 22, 2021, 11:23 AM IST
കണ്ണൂര്‍ ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു

Synopsis

നിലവിൽ യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റാണ്‌ തില്ലങ്കേരി. എല്ലാ പഞ്ചായത്തിലും എൽഡിഎഫ് ലീഡ് നേടി. 

കണ്ണൂർ: ജില്ലാ പഞ്ചായത്ത്‌ തില്ലങ്കേരി ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം. എൽഡിഎഫ്‌ സ്ഥാനാർഥി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ്‌ കുര്യൻ 6980 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. യുഡിഎഫിലെ ലിൻഡ ജയിംസിനെയാണ്‌ പരാജയപ്പെടുത്തിയത്. 

നിലവിൽ യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റാണ്‌ തില്ലങ്കേരി. എല്ലാ പഞ്ചായത്തിലും എൽഡിഎഫ് ലീഡ് നേടി. യുഡിഎഫ് സ്വാധീന മേഖലയായ അയ്യങ്കുന്ന് പഞ്ചായത്തിൽ ആദ്യമായാണ് എൽഡിഎഫ് ലീഡ് നേടുന്നത്.  നേരത്തെ യുഡിഎഫ്‌ സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ്‌ ഇവിടെ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കേണ്ടിവന്നത്‌.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി