
പാലക്കാട് : എൽഡിഎഫ് , യുഡിഎഫ് മുന്നണികൾക്ക് ഏഴ് വീതം അംഗങ്ങളുള്ള വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിലെ കെ വി നഫീസ പ്രസിഡണ്ട്. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ലീഗ് സ്വതന്ത്രൻ ജാഫർ മാഷ് വോട്ട്മാറ്റികുത്തിയതോടെയാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിച്ചത്. യുഡിഎഫിനും എൽഡിഎഫിനും ഏഴ് വീതം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. തളി ഡിവിഷനിൽ നിന്ന് മത്സരിച്ച ജാഫർ മാഷാണ് എൽഎഫിന് വോട്ട് ചെയ്തത്.
തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 15 സീറ്റുകൾ നേടിയ എൽ ഡി എഫ് നേരത്തെ തന്നെ ജയമുറപ്പിച്ചിരുന്നു. 13 സീറ്റുകളുടെ ബലത്തിൽ യു ഡി എഫിന് വേണ്ടി പോരിനിറങ്ങിയ ആഗ്നസ് റാണി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സി പി എം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന പ്രിയദർശിനി മികച്ച ഭൂരിപക്ഷത്തിനാണ് കല്ലമ്പലത്ത് വിജയം സ്വന്തമാക്കിയത്. എതിരാളികളില്ലാതെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയദർശിനി എത്തുന്നത് തടയാനാണ് യു ഡി എഫ് ആഗ്നസ് റാണിയെ രംഗത്തിറക്കിയത്. വെങ്ങാനൂരിൽ നിന്നാണ് ആഗ്നസ് റാണി ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ ആറ് സീറ്റുകൾ മാത്രമുണ്ടായിരുന്ന യു ഡി എഫ് ഇരട്ടിയിലധികം സീറ്റ് നേടിയെങ്കിലും കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടമാകുകയായിരുന്നു. എൻ ഡി എ സ്ഥാനാർഥികൾ ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റിൽ പോലും വിജയിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam