'ലീനാമണിയുടെ വായ പൊത്തി മര്‍ദ്ദിക്കാന്‍ കൂട്ടുനിന്നു '; രഹീനയുടെ ജാമ്യാപേക്ഷ തള്ളി 

Published : Aug 19, 2023, 08:32 PM IST
'ലീനാമണിയുടെ വായ പൊത്തി മര്‍ദ്ദിക്കാന്‍ കൂട്ടുനിന്നു '; രഹീനയുടെ ജാമ്യാപേക്ഷ തള്ളി 

Synopsis

ഒന്നരവര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവിന്റെ സ്വത്ത് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ലീനാമണിയുമായി തര്‍ക്കത്തിലായിരുന്നു. 

തിരുവനന്തപുരം: വര്‍ക്കല ലീനാമണി വധക്കേസില്‍ മൂന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുഖ്യപ്രതിയുടെ ഭാര്യ രഹീന, സഹോദരന്‍ മുഹ്‌സിന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. കേസിലെ ഒന്നാം പ്രതി അഹദ്, രണ്ടാം പ്രതി ഷാജി എന്നിവര്‍ ജാമ്യാപക്ഷ നല്‍കിയില്ല. 

പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് പ്രതികളുടെ ജാമ്യം തള്ളുന്നതെന്ന് ജഡ്ജി വ്യക്തമാക്കി. സ്ത്രീ എന്ന പരിഗണന നല്‍കാതെ ലീനാമണിയുടെ വായ പൊത്തി ഒന്നാം പ്രതിക്ക് മര്‍ദ്ദിക്കാന്‍ രഹീന സഹായം ചെയ്‌തെന്നും നാലാം പ്രതി മഹ്‌സിനും കുറ്റകൃത്യം ചെയ്യാന്‍ കൂട്ടുനിന്നെന്നാണ് പ്രോസിക്യൂഷന്‍ വാദം. 

2023 ജൂലൈ 16നാണ് സംഭവം. ഒന്നരവര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവിന്റെ സ്വത്ത് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ലീനാമണിയുമായി തര്‍ക്കത്തിലായിരുന്നു. തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹസിന്‍ എന്നിവര്‍ ചേര്‍ന്ന് ലീനാമണിയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഭര്‍ത്താവിന്റെ ഇളയ സഹോദരനായ അഹദ് കുടുംബത്തിനൊപ്പം ലീനാമണിയുടെ വീട്ടില്‍ താമസിക്കാനെത്തിയിരുന്നു. അന്ന് മുതലാണ് ഭിന്നത രൂക്ഷമായത്. ഇതിനിടെ സംരക്ഷണം ആവശ്യപ്പെട്ട് ലീനാമണി കോടതിയെ സമീപിച്ചിരുന്നു. ഇതേ ചൊല്ലി ഇന്ന് രാവിലെ തുടങ്ങിയ വാക്കുതര്‍ക്കമാണ് കൊലയിലേക്കെത്തിച്ചത്.
 

പരാതി നല്‍കിയതില്‍ വൈരാഗ്യം, പെണ്‍കുട്ടിയെ തലയ്ക്ക് വെട്ടി; പോക്‌സോ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതി തൂങ്ങി മരിച്ചു. കൂത്താട്ടുകുളം ഇലഞ്ഞിയില്‍ ആണ് സംഭവം. പെണ്‍കുട്ടിയുടെ പിതൃ സഹോദരന്‍ ആണ് തൂങ്ങി മരിച്ചത്. പ്രതിയെ കണ്ടെത്താന്‍ പരിശോധന നടത്തുന്നതിനിടെ ആണ് വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. പ്രതിക്കെതിരെ പെണ്‍കുട്ടിയുടെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം പോക്‌സോ കേസ് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

 എഐ ക്യാമറകളെ കബളിപ്പിക്കുന്നവർ കൂടുന്നു, പണിപാളിക്കുന്ന തീരുമാനവുമായി ഗതാഗത വകുപ്പ്; പുതിയ നീക്കം ഇങ്ങനെ! 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂട്ടിയിട്ട വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിട്ടും രക്ഷയില്ല, കുത്തിത്തുറന്ന് ആഭരണം മോഷ്ടിച്ചു; പ്രതി പിടിയിൽ
തൃശൂരിൽ മീൻ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി