
തൃശ്ശൂര്‍: മലക്കപ്പാറയില്‍ കുടിലിൽ കയറി നാല് വയസുകാരനെ പുലി ആക്രമിച്ചു. മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിലെ നാല് വയസുകാരനെ പുലി ആക്രമിച്ചു. ചെറിയ പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു. അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിയ കുട്ടിയെ കുടിലിൽ കയറിയാണ് പുലി ആക്രമിച്ചത്. ആക്രമണം ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. വീരൻകുടി ഊരിലെ ബേബി, രാധിക ദമ്പതികളുടെ മകൻ രാഹുലിനാണ് പരിക്കേറ്റത്. കുട്ടിയുടെ മാതാപിതാക്കള്‍ ബഹളം വച്ചപ്പോൾ പുലി കുടിലിൽ നിന്ന് ഓടി. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam