ബൈക്കിൽ പോത്തൻകോട്ടെ കുടുംബ വീട്ടിലേക്ക് യാത്ര, പെട്ടെന്ന് നെടുമങ്ങാട് സിഐയുടെ വണ്ടിയുടെ മുന്നിൽ ചാടി തെരുവ് നായ; പരിക്ക്

Published : Aug 01, 2025, 07:59 AM IST
Stray dog attack

Synopsis

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ നെടുമങ്ങാട് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന് പരിക്കേറ്റു.

തിരുവനന്തപുരം: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ നെടുമങ്ങാട് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പോത്തൻകോട്ടെ കുടുംബ വീട്ടിലേക്ക് പോകുന്നതിനിടെ നന്നാട്ടുകാവ് ജങ്ഷനിൽ ആയിരുന്നു അപകടം.

തെരുവുനായ അപ്രതീക്ഷിതമായി ബൈക്കിൽ ഓടിവന്ന് ഇടിച്ചതിനെ തുടർന്ന് വാഹനത്തിൽ നിന്ന് വീണ സിഐ അഞ്ച് മീറ്ററോളം റോഡിലൂടെ നിരങ്ങിയതായി സഹപ്രവർത്തകർ പറഞ്ഞു. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ പരുക്ക് ഗുരുതരമായില്ല. കൈയ്ക്കും കാലിനും ചെറിയ പരുക്കുകൾ മാത്രമാണുണ്ടായത്. നന്നാട്ടുകാവ് മുതൽ പോത്തൻകോട് ജംഗ്ഷൻ വരെ തെരുവ് നായ ശല്യം രൂക്ഷ മാണെന്ന് റസിഡന്‍റ്സ് അസോസിയേഷൻ പ്രവർത്തകർ പരാതിപ്പെടുന്നു. പോത്തൻ‌കോട് ഭാഗത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ അമ്പതോളം പേർക്കാണ് കടിയേറ്റത്.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ