കൃഷ്ണൻ്റെ വീട്ടിൽ നാലാം തവണയും പുലി; വീട്ടുകാരുടെ മുന്നിൽ വെച്ച് വളർത്തു നായയെ പിടിച്ചു, ഭീതിയിൽ നാട്ടുകാർ

Published : May 23, 2025, 10:41 AM ISTUpdated : May 23, 2025, 10:45 AM IST
കൃഷ്ണൻ്റെ വീട്ടിൽ നാലാം തവണയും പുലി; വീട്ടുകാരുടെ മുന്നിൽ വെച്ച് വളർത്തു നായയെ പിടിച്ചു, ഭീതിയിൽ നാട്ടുകാർ

Synopsis

എലിവാൽ സ്വദേശി കൃഷ്ണൻറെ വീട്ടിലാണ് വീണ്ടും പുലിയെത്തി നായയെ പിടികൂടിയത്.  

പാലക്കാട്: ജനവാസ മേഖലയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. പാലക്കാട് മലമ്പുഴ എലിവാലിലാണ് വീണ്ടും പുലിയെ കണ്ടത്.  ജനവാസ മേഖലയിൽ നിന്നും പുലി വളർത്തു നായയെ പിടിച്ചു. എലിവാൽ സ്വദേശി കൃഷ്ണൻറെ വീട്ടിലാണ് വീണ്ടും പുലിയെത്തി നായയെ പിടികൂടിയത്. കഴിഞ്ഞ പതിനാലാം തീയതിയും ഇവിടെ പുലിയെത്തി നായയെ പിടികൂടിയിരുന്നു. ഈ വർഷം നാലാം തവണയാണ് കൃഷ്ണൻറെ വീട്ടിൽ പുലിയെത്തുന്നത്. വീട്ടുകാരുടെ കൺമുന്നിൽ വച്ചാണ് നായയെ പുലി പിടികൂടിയത്. നേരത്തെ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ കൂട് സ്ഥാപിച്ചിട്ടില്ല. കൂടാതെ പ്രദേശത്തെ സൗരോർജ്ജ വേലിയും തകർന്ന നിലയിലാണ്. 

'ലോകത്തിലെ ഏറ്റവും വൃത്തികെട്ട രാജ്യം ഇന്ത്യ'യെന്ന് കമന്റ്, ദാ നേരിട്ട് കാണൂവെന്ന് ഫ്രഞ്ച് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്