വീഡിയോയിൽ യുവാവ് ഇന്ത്യയിലെ ഒരു ന​ഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണ് കാണിക്കുന്നത്. അതിൽ മനോഹരമായ കെട്ടിടങ്ങളും മനോഹരമായ, വൃത്തിയുള്ള റോഡുകളും വഴികളും ഒക്കെ കാണിക്കുന്നതും കാണാം. 

ഇന്ത്യയെ പലപ്പോഴും പല വിദേശരാജ്യങ്ങളിൽ നിന്നുമുള്ളവർ വിമർശിക്കാറുണ്ട്. വൃത്തിയില്ലായ്മയാണ് പലരും ചൂണ്ടിക്കാട്ടുന്ന പ്രശ്നം. അതേസമയം തന്നെ ഇന്ത്യയെ ഒരുപാട് സ്നേഹിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന വിദേശികളും ഉണ്ട്. എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 

വീഡിയോയിൽ കാണുന്നത് വിദേശിയായ ഒരു യുവാവ് അവിടെ നിന്നുള്ള പലരോടും ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്ത രാജ്യം ഏതാണ് എന്ന് ചോദിക്കുന്നതാണ്. അതിന് മിക്കവരും പറയുന്ന മറുപടി ഇന്ത്യ എന്നാണ്. എന്നാൽ, താൻ ഇന്ത്യയിൽ എത്തിയപ്പോൾ അത് എങ്ങനെ ആയിരുന്നു എന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്ന ഫ്രഞ്ച് യുവാവ് ഇതിന്‍റെ മറുപടി വീഡിയോയിൽ പറയുന്നത്. 

വീഡിയോയിൽ യുവാവ് ഇന്ത്യയിലെ ഒരു ന​ഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണ് കാണിക്കുന്നത്. അതിൽ മനോഹരമായ കെട്ടിടങ്ങളും മനോഹരമായ, വൃത്തിയുള്ള റോഡുകളും വഴികളും ഒക്കെ കാണിക്കുന്നതും കാണാം. 

28 മില്ല്യൺ ആളുകളാണ് യുവാവ് പങ്കുവച്ചിരിക്കുന്ന വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ കണ്ടിരിക്കുന്നത്. 'അടുത്ത തവണ എന്തെങ്കിലും മോശമായി പറയുന്നതിന് മുമ്പ് ഇന്ത്യയിലേക്ക് വരികയും ഇന്ത്യ സന്ദർശിക്കുകയും ചെയ്യൂ' എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് തന്റെ വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. 

View post on Instagram
 

ഫ്രാൻസിൽ നിന്നുള്ള ഈ യുവാവ് പങ്കുവച്ചിരിക്കുന്ന ഇന്ത്യയെ കുറിച്ചുള്ള വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നതും അനേകങ്ങളാണ്. 'റീൽ ഇന്ത്യയല്ല, റിയൽ ഇന്ത്യയാണ് ശരി' എന്ന് കമന്റ് നൽകിയവരുണ്ട്. യുവാവ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ഹൈദ്രാബാദിൽ നിന്നല്ലേ എന്ന് ചോദിച്ചവരും ഉണ്ട്. 

അതേസമയം, 'ഇന്ത്യയിലെ ചില സ്ഥലങ്ങൾ മാത്രമേ ഇങ്ങനെയുള്ളൂ, ചില സ്ഥലങ്ങൾ ഇങ്ങനെ അല്ല' എന്ന് ഇന്ത്യക്കാർ ഉൾപ്പടെ ഉള്ളവരും കമന്റ് നൽകിയിട്ടുണ്ട്. എന്തായാലും, ഇന്ത്യയെ കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്റെ പേരിൽ യുവാവിനെ അഭിനന്ദിക്കുന്നവരും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം