പുലി പിടിച്ചതോ? വീട്ടിൽ വളർത്തിയിരുന്ന ആടുകളെ ചത്തനിലയിൽ കണ്ടെത്തിയതിൽ സംശയം; കണ്ടെത്താൻ ക്യാമറ സ്ഥാപിച്ചു

Published : Nov 29, 2024, 01:29 PM ISTUpdated : Nov 29, 2024, 11:13 PM IST
പുലി പിടിച്ചതോ? വീട്ടിൽ വളർത്തിയിരുന്ന ആടുകളെ ചത്തനിലയിൽ കണ്ടെത്തിയതിൽ സംശയം; കണ്ടെത്താൻ ക്യാമറ സ്ഥാപിച്ചു

Synopsis

പുളിക്കൽ ജേക്കബിന്‍റെ വീട്ടിലെ കൂട്ടിലുണ്ടായിരുന്ന ആടുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്

കുമളി: ഇടുക്കി കുമളിക്ക് സമീപം അമരാവതിയിൽ വന്യ മൃഗ ആക്രമണത്തിൽ വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആടുകൾ ചത്തു. മറ്റൊരു ആടിന് പരുക്കേറ്റു. പുളിക്കൽ ജേക്കബിന്‍റെ വീട്ടിലെ കൂട്ടിലുണ്ടായിരുന്ന ആടുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ആടുകളുടെ കരച്ചിൽ കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് 2 എണ്ണത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്. പുലി പിടിച്ചതാണെന്ന് സംശയം ഉയർന്നതിനെ തുടർന്ന് സ്ഥലത്ത് വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു.

ഒന്നും രണ്ടുമല്ല ദേശീയോദ്യാനത്തിൽ നിന്ന് കാണാതായത് 25 കടുവകൾ, അന്വേഷണം

സമീപത്തുള്ള തമിഴ് നാട് വന മേഖലയിൽ നിന്നാണ് വന്യമൃഗമെത്തിയതെന്നാണ് നിഗമനം. ഇതിനടുത്തുള്ള ആറാം മൈൽ ഭാഗത്ത് ഏതാനും ആഴ്ചകൾക്കു മുമ്പ് മ്ലാവിനെ കടുവ പിടിച്ചിരുന്നു. മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നുവെന്ന പരാതിയിലാണ് നാട്ടുകാർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം നേരത്തെ പുറത്തുവന്ന മറ്റൊരു വാ‍ർത്ത ഒഡീഷയിൽ ജനവാസമേഖലയിലേക്ക് അതിവേഗമെത്തിയ കൊമ്പനെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ശരീരമാസകലം അമ്പേറ്റതിന്റെ പരിക്കുകളാണെന്നതാണ്. ഒഡിഷയിലെ അതാഗഡ് വനംവകുപ്പ് ഡിവിഷന് കീഴിലെ നരസിംഗപൂരിലെ നുവാഗഡ് റിസർവ് വനത്തിന് സമീപത്താണ് ഗുരുതരമായി പരിക്കേറ്റ കൊമ്പനാനയെ കണ്ടെത്തിയത്. എട്ട് വയസ് പ്രായം വരുന്ന കൊമ്പനാനയെ ആണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ജനവാസ മേഖലയിൽ എത്തിയ കൊമ്പനെ നാട്ടുകാരാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരം നൽകിയത് അനുസരിച്ച് സ്ഥലത്ത് എത്തിയ ആർആർടി സംഘമാണ് ആനയെ പരിശോധിച്ചത്. ആന വേട്ടക്കാരിൽ നിന്ന് രക്ഷപ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തുന്നതിന് ഒരു ദിവസം മുൻപാണ് പരിക്കേറ്റതെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. നാലിലേറെ ഇടത്താണ് ആനയ്ക്ക് അമ്പുകൾ ഏറ്റ് പരിക്കേറ്റിട്ടുള്ളത്. വേദനകൊണ്ട് പുളഞ്ഞ് ആന പരാക്രമം എടുത്ത് പായുന്നതിനിടയിൽ അമ്പുകൾ വീണുപോയതായാണ് ആർആർടി സംഘം പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയിട്ടുള്ളത്. മുറിവുകളിൽ മരുന്നുകൾ വച്ച ശേഷം നിരീക്ഷണത്തിൽ കഴിയുന്ന ആനയെ പരിക്ക് ഭേദമാകുന്ന മുറയ്ക്ക് തിരികെ കാട്ടിലേക്ക് അയയ്ക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ ആറ് മാസത്തിനുള്ളിൽ അസ്വഭാവിക രീതിയിൽ 50 ആനകൾ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒഡീഷയിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടതായും വിവരമുണ്ട്. ലഭ്യമാകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ- ഒക്ടോബർ മാസത്തിനിടയിൽ 56 ആനകളാണ് ഒഡിഷയിൽ ചരിഞ്ഞത്. 

മൂന്ന് ദിവസത്തിനിടെ ദുരൂഹ സാഹചര്യത്തിൽ ചെരിഞ്ഞത് 10 കാട്ടാനകൾ; വില്ലനായത് കോഡോ മില്ലറ്റ്?

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്