അഗളിയിൽ പുലിയിറങ്ങി, പശുക്കുട്ടിയെ കൊന്നു, വീടിന്‍റെ ജനലും തകർത്തു

Published : Apr 01, 2024, 03:42 PM IST
 അഗളിയിൽ പുലിയിറങ്ങി, പശുക്കുട്ടിയെ കൊന്നു, വീടിന്‍റെ ജനലും തകർത്തു

Synopsis

പുതൂർ ആർആർടി സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് പുലിയെ ഓടിച്ചു.

പാലക്കാട്: അഗളി പൂവാത്ത കോളനിക്ക് സമീപം പുലിയിറങ്ങി. അഗളി സ്വദേശി തങ്കരാജിൻ്റെ പശുക്കുട്ടിയെ കടിച്ചു കൊന്നു. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. കറന്‍റില്ലാത്തതിനാൽ തങ്കരാജിന് പുറത്തിറങ്ങി നോക്കാൻ കഴിഞ്ഞില്ല. വീടിൻ്റെ ജനൽ പുലി തകർത്തിട്ടുണ്ട്. പുതൂർ ആർആർടി സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് പുലിയെ ഓടിച്ചു. ഈ മേഖലയിൽ കുറേ നാളായി പുലി ശല്യം ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ