ഇടമലക്കുടിയില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍മ്മാടത്തില്‍ വായനശാല

By Jansen MalikapuramFirst Published Feb 26, 2019, 9:42 PM IST
Highlights

ഇടുക്കി ഇടമലക്കുടിയില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഏര്‍മ്മാടത്തില്‍ വായനശാല. 

ഇടുക്കി: ഇടുക്കി ഇടമലക്കുടിയില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഏര്‍മ്മാടത്തില്‍ വായനശാല. സ്കൂളിന് ഭൂമിയില്ലാത്തതുകൊണ്ടാണ് പിറ്റിഎ പ്രസിഡന്റ് മോഹന്‍ ഏര്‍മാടത്തില്‍ വായനപ്പുര നിര്‍മ്മിച്ചത്. വായനയിലൂടെ കുട്ടികളെ അറിവിലേക്ക് നയിക്കുന്ന സര്‍ക്കാരിന്‍റെ പദ്ധതികള്‍ കുടിയില്‍ യഥാര്‍ത്യമാകതെവന്നതോടെയാണ് പിറ്റിഎ പ്രസിഡന്റ് ഏര്‍മാടത്തില്‍ വായനശാല നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 

കുട്ടികള്‍ക്ക് പഠിക്കുന്നതിന് ആവശ്യമായ സൗകര്യംപോലും നിലവില്‍ സൊസൈറ്റിക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലില്ല. പുസ്തകവായനയിലൂടെ കുട്ടികളില്‍ മാറ്റങ്ങള്‍ സ്യഷ്ടിക്കാന്‍ കഴിയുകയുള്ളുവെന്ന് തോന്നലിലാണ്  മോഹന്‍ അതിനുള്ള പരിശ്രമങ്ങള്‍ തുടങ്ങിയത്. എന്നാല്‍ വനപ്രദേശമായതിനാല്‍ ഭൂമി ലഭിക്കാത്തത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കി. മാസങ്ങള്‍ നീണ്ട ആലോജനകളില്‍ നിന്നും ഉരിത്തിരിഞ്ഞ ആശയമാണ് പീന്നിട് അദ്ദേഹവും കൂട്ടാളികളും ചേര്‍ന്ന് യാഥാത്യമാക്കിയത്.

സ്‌കൂളിന് സമീപത്തെ മരത്തില്‍ പുല്ലും, ഈറ്റയും ഉപയോഗിച്ച് ഏര്‍മ്മാടം നിര്‍മ്മിച്ചു. മാടത്തിന് വായനപ്പുരയെന്ന് പേരും നല്‍കി. കുടി സന്ദര്‍ശിക്കാനെത്തിയ ജൂഡീഷറി സംഘം മോഹനെ അഭിനന്ദിക്കുകയും ജില്ലാ സബ് ജഡ്ജ് ദിനേഷന്‍ എം പിള്ള വായനശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുമാണ് കുടിയില്‍ നിന്നും മടങ്ങിയത്.
 

click me!