
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയേറ്റവരെ പരിചരിക്കുന്നതിനിടെ രോഗം വന്ന് മരിച്ച നഴ്സ് ലിനിക്ക് ആദരം. ലിനിയുടെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന് തിരുവനന്തപുരത്ത് തുടക്കമായി. നഴ്സസ് അസോസിയേഷനായ ട്രസ്റ്റിന് രൂപം നല്‍കിയത്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താത്കാലിക നഴ്സായിരുന്ന ലിനി നിപ്പ ബാധിച്ച് മരിച്ച് ഒരു വര്‍ഷം തികയുമ്പോളാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ലിനിയുടെ പേരില്‍ ട്രസ്റ്റ് ഒരുങ്ങുന്നത്. രോഗബാധിതരായവരെയും ദുരിതം അനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായം നല്‍കുകയാണ് ട്രസ്റ്റിന്‍റെ ഉദ്യേശം. ഓരോ വര്‍ഷവും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്കാണ് സഹായം നല്‍കുക. ലിനി പുതുശ്ശേരി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഉദ്ഘാടനവും ധനസഹായ വിതരണവും മന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു.
ട്രസ്റ്റിന്‍റെ ആദ്യ ധനസഹായം മള്‍ട്ടിപ്പിള്‍ സ്ക്ലീറേസിസ് എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വൈശാഖിന് നല്‍കി. പ്രാഥമികഘട്ടത്തില്‍ അസോസിയേഷനിലുള്ളവരില്‍ നിന്ന് ട്രസ്റ്റിന്‍റെ നടത്തിപ്പിന് ആവശ്യമായ ധനസമാഹരണം നടത്തും. പിന്നീട് സ്പോണ്‍സര്‍ഷിപ്പും സ്വീകരിക്കും. ലിനിയുടെ ഭര്‍ത്താവ് സജീഷും മക്കളും പരിപാടിയില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam