ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയ വിദ്യാര്‍ഥികള്‍ക്ക് താങ്ങായി മൂന്നാര്‍ ലയണ്‍സ് ക്ലബ്

By Web TeamFirst Published Jul 30, 2020, 3:11 PM IST
Highlights

കൊവിഡ് കാലത്ത് ആരോഗ്യപരിപാലനം സ്വന്തമായി നിര്‍വ്വഹിക്കുവാന്‍ സഹായകരമായ വിധത്തില്‍ 50 പേര്‍ക്ക് ഗ്ലൂക്കോമീറ്റര്‍, ഓട്ടോകളില്‍ ഘടിപ്പിക്കാനാവുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സംവിധാനം, ദേവികുളം കോടതിയില്‍ ഉപയോഗിക്കാനാവശ്യമായ തെര്‍മോ സ്‌കാനറുകള്‍ എന്നിവയും ക്ലബിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്

ഇടുക്കി: ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയ നിര്‍ധനരായ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് താങ്ങായി മൂന്നാര്‍ ലയണ്‍സ് ക്ലബ്. പഠനത്തിന് സൗകര്യങ്ങളില്ലാത്ത അഞ്ചു വിദ്യാര്‍ഥികള്‍ക്ക് ടി വി എത്തിച്ചു നല്‍കിയായിരുന്നു സഹായം. ഇതിന്റെ ഉദ്ഘാടനം മൂന്നാര്‍ ഡിവൈഎസ് പി എം.രമേഷ് കുമാര്‍ നിര്‍വ്വഹിച്ചു. മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റ് ഒറ്റപ്പാറ ഡിവിഷനില്‍ താമസിക്കുന്ന വിജി അന്തോണിയമ്മാള്‍ ദമ്പതികളുടെ മക്കളായ വിദ്യ, സജിത്ര, വിജയകുമാര്‍ എന്നിവര്‍ക്കായിരുന്നു ടിവി നല്‍കിയത്.

കൊവിഡ് കാലത്ത് ആരോഗ്യപരിപാലനം സ്വന്തമായി നിര്‍വ്വഹിക്കുവാന്‍ സഹായകരമായ വിധത്തില്‍ 50 പേര്‍ക്ക് ഗ്ലൂക്കോമീറ്റര്‍, ഓട്ടോകളില്‍ ഘടിപ്പിക്കാനാവുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സംവിധാനം, ദേവികുളം കോടതിയില്‍ ഉപയോഗിക്കാനാവശ്യമായ തെര്‍മോ സ്‌കാനറുകള്‍ എന്നിവയും ക്ലബിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. ലയണ്‍ക്ലബ് പ്രസിഡന്റ് പി.ആര്‍.ജെയിന്‍, സെക്രട്ടറി സജീവ് ഗ്രീന്‍ലാന്‍ഡ്, ബെന്നി, ലിജി ഐസക്ക്, ദിലീപ് പൊട്ടംകുളം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

click me!