തൊഴിലുറപ്പ് ജോലിക്കിടെ വണ്ടാനം പോസ്റ്റ് ഓഫീസിന് പിന്നിൽ 15 കുപ്പി മദ്യം കണ്ടെത്തി

By Web TeamFirst Published Jul 23, 2021, 9:17 PM IST
Highlights

വണ്ടാനം പോസ്റ്റ് ഓഫീസിന് പിറകിലുള്ള കുറ്റിക്കാട്ടിൽ നിന്ന് മദ്യം കണ്ടെടുത്തു. 15 ഓളം കുപ്പി മദ്യമാണ് കണ്ടെടുത്തത്.  

അമ്പലപ്പുഴ: വണ്ടാനം പോസ്റ്റ് ഓഫീസിന് പിറകിലുള്ള കുറ്റിക്കാട്ടിൽ നിന്ന് മദ്യം കണ്ടെടുത്തു. 15 ഓളം കുപ്പി മദ്യമാണ് കണ്ടെടുത്തത്.  തൊഴിലുറപ്പ് തൊഴിലാളികൾ കാട് വൃത്തിയാക്കുന്നതിനിടെയാണ്  പ്ലാസ്റ്റിക്    കിറ്റുകളിലായി സൂക്ഷിച്ച മദ്യം കണ്ടെടുത്തത്. 

തൊഴിലാളികൾ ഈ വിവരം ഗ്രാമ പഞ്ചായത്തംഗം ജയപ്രകാശിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം നൽകിയ വിവരമനുസരിച്ച് പുന്നപ്ര പൊലീസും ആലപ്പുഴയിൽ നിന്ന് എക്സൈസുമെത്തി മദ്യം കൊണ്ടുപോയി. 

മദ്യം കണ്ടെടുത്ത ഈ പ്രദേശം മദ്യ, മയക്കു മരുന്ന് സംഘത്തിൻ്റെ കേന്ദ്രമാണ്. രാപ്പകലില്ലാതെ ഇവിടെ മാലിന്യവും നിക്ഷേപിക്കുന്നത് പതിവാണ്. ഇത് കണക്കിലെടുത്ത് ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!