ലോക്ക്ഡൗണ്‍ വെട്ടിച്ച് പച്ചക്കറി ലോറിയില്‍ കടത്തിയ മദ്യം പിടികൂടി

By Web TeamFirst Published May 17, 2021, 3:04 PM IST
Highlights

കര്‍ണാടകയില്‍ മാത്രം വില്‍പനാനുമതിയുളള  25.830 ലിറ്റര്‍ ഐഎംഎഫ്എല്‍  കണ്ടെടുത്തത്.
 

നിലമ്പൂര്‍: പച്ചക്കറി ലോറിയില്‍ കടത്തിയ മദ്യം വഴിക്കടവില്‍ എക്‌സൈസ് സംഘം പിടികൂടി. നിലമ്പൂര്‍ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വഴിക്കടവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ്് കര്‍ണാടകയില്‍ മാത്രം വില്‍പനാനുമതിയുളള  25.830 ലിറ്റര്‍ ഐഎംഎഫ്എല്‍  കണ്ടെടുത്തത്.

നിലമ്പൂര്‍  വല്ലപ്പുഴ പറമ്പന്‍ മുഹമ്മദ് അസ്ലം (24), മുമ്മൂള്ളി പൂളക്കല്‍  യദുകൃഷ്ണ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  പ്രതികളേയും കേസ് രേഖകളും തൊണ്ടിമുതലുകളായ മദ്യവും വാഹനവും തുടര്‍ നടപടികള്‍ക്കായി നിലമ്പൂര്‍ റെയിഞ്ച് ഓഫീസിന് കൈമാറി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!