ബെവ്കോയിൽ ലോഡുമായെത്തിയ ലോറി, രാത്രി കൈനിറയെ കുപ്പി പൊക്കി; 48 മണിക്കൂറിനകം കയ്യോടെ പിടിയിലായി

Published : Mar 06, 2026, 07:40 PM IST
bevco theft

Synopsis

പത്തനംതിട്ടയിൽ ബെവ്കോ വെയർ ഹൗസിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് മദ്യം മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. മോഷ്ടിച്ച ഒൻപത് കുപ്പി മദ്യം കോൺഗ്രസ് നേതാവ് ഉപയോഗിച്ചിരുന്ന കാറിൽ നിന്നാണ് കണ്ടെടുത്തത്. പ്രതിക്ക് സമാനമായ മോഷണങ്ങളിൽ മുൻപും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി

പത്തനംതിട്ട: ബെവ്കോ വെയർ ഹൗസിൽ ലോഡ് ഇറക്കാൻ വന്ന ലോറിയിൽ നിന്നും മദ്യം മോഷ്ടിച്ച കേസിൽ പത്തനംതിട്ടയിൽ ഒരാൾ അറസ്റ്റിൽ. പുത്തൻപീടിക സ്വദേശി ജിജോ ആണ് പൊലീസിന്‍റെ പിടിയിലായത്. മാർച്ച് നാലിന് രാത്രി ആയിരുന്നു മോഷണം. വെയ്ർ ഹൗസിൽ മദ്യവുമായി എത്തിയ ലോറി അടുത്തദിവസം ലോഡ് ഇറക്കുന്നതിനായി പാർക്ക് ചെയ്തിരിക്കുന്നത് പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രതി ജിജോയും സഹായികളും 5000 രൂപ വില വരുന്ന 9 കുപ്പി മദ്യമാണ് ലോറിയിൽ നിന്നും മോഷ്ടിച്ചത്. മോഷ്ടിച്ച മദ്യം തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കോൺഗ്രസ് നേതാവ് ഉപയോഗിച്ചിരുന്ന കാറിലാണ് പ്രതികൾ സൂക്ഷിച്ചത്. മോഷണം ശ്രദ്ധയിൽപ്പെട്ട ലോറി ഡ്രൈവർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓമല്ലൂർ പുത്തൻപീടിക സ്വദേശി ജിജോ പിടിയിലായത്. പ്രതിക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റു പ്രതികൾ രക്ഷപ്പെട്ടു. മുൻപും സമാനമായ രീതിയിൽ ഇവർ മദ്യം മോഷ്ടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ വെടിയുണ്ടകൾ; അന്വേഷണം ഊർജിതം
വിമ‍ർശക‍ർക്ക് മറുപടിയുമായി ക്ഷേത്ര കമ്മിറ്റി; നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം പാടിയത് അപരാധമല്ല, വിവാദം ഇളക്കിവിട്ട് ഒരു ദേശത്തെ തകർക്കരുത്